PSC Fraud Case: പിഎസ്‌സി നിയമന തട്ടിപ്പ് കേസ്: ഒന്നാം പ്രതി രാജലക്ഷ്മി കീഴടങ്ങി

PSC Recruitment Fraud Case: ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാനായി പോലീസ് വേഷം ധരിച്ച ചിത്രങ്ങൾ രാജലക്ഷ്മി സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ വ്യക്തമാക്കുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Sep 19, 2023, 08:12 AM IST
  • പിഎസ്‌സി നിയമന തട്ടിപ്പ് കേസിലെ ഒന്നാം പ്രതി രാജലക്ഷ്മി കീഴടങ്ങി
  • രാജലക്ഷ്മി കഴക്കൂട്ടം സ്റ്റേഷനിലാണ് കീഴടങ്ങിയത്
  • രാജലക്ഷ്മിയുടെ സഹായിയായ ജോയ്സിയെ വൈകിട്ട് പോലീസ് പിടികൂടിയിരുന്നു
PSC Fraud Case: പിഎസ്‌സി നിയമന തട്ടിപ്പ് കേസ്: ഒന്നാം പ്രതി രാജലക്ഷ്മി കീഴടങ്ങി

തിരുവനന്തപുരം: പിഎസ്‌സി നിയമന തട്ടിപ്പ് കേസിലെ ഒന്നാം പ്രതി രാജലക്ഷ്മി കീഴടങ്ങിയതായി റിപ്പോർട്ട്. രാജലക്ഷ്മി കഴക്കൂട്ടം സ്റ്റേഷനിലാണ് കീഴടങ്ങിയത്. രാജലക്ഷ്മിയുടെ സഹായിയായ ജോയ്സിയെ വൈകിട്ട് പോലീസ് പിടികൂടിയിരുന്നു.  ഇതിനു പിന്നാലെയാണ് രാജലക്ഷ്മി കീഴടങ്ങിയത്.

Also Read: വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ലോക്സഭയിൽ അവതരിപ്പിക്കും

പിഎസ്‌സിയുടെ പേരിൽ വ്യാജ കത്ത് നിർമിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒന്നാം പ്രതിയായ ആർ രാജലക്ഷ്മി തട്ടിപ്പു നടത്തിയത് പോലീസ് ഓഫീസർ ചമഞ്ഞാണെന്ന് നേരത്തെതന്നെ കണ്ടെത്തിയിരുന്നു. അടൂർ സ്വദേശിയായ രാജലക്ഷ്മി പോലീസ് യൂണിഫോം വാടകയ്ക്കെടുത്താണ് ആൾമാറാട്ടം നടത്തിയത്.

Also Read: Viral Video: ക്ലാസ് റൂമിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി..! വീഡിയോ വൈറൽ

ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാനായി പോലീസ് വേഷം ധരിച്ച ചിത്രങ്ങൾ രാജലക്ഷ്മി സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയ രണ്ടാം പ്രതി രശ്മിയുടെ ഫോണിൽ നിന്നാണ് ഈ ചിത്രങ്ങൾ പോലീസിന് ലഭിച്ചത്.  രാജലക്ഷ്മിയും രശ്മിയും പരിചയപ്പെടുന്നത് ജ്യോതിഷവും പൂജയുമായി ബന്ധപ്പെട്ടാണ്. സീനിയർ സിവിൽ പോലീസ് ഓഫീസർ ആണെന്നു സ്വയം പരിചയപ്പെടുത്തിയ രാജലക്ഷ്മി യൂണിഫോം ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ രശ്മിയെ കാണിക്കുകയും ചെയ്തിരുന്നു. മാത്രമല്ല പിഎസ്‌സിയിലും പോലീസ് ആസ്ഥാനത്തും തനിക്ക് ബന്ധമുണ്ടെന്നും രശ്മിയുടെ സാമ്പത്തിക പ്രയാസങ്ങൾ മാറാൻ സർക്കാർ ജോലി വാങ്ങി നൽകാമെന്നും രാജലക്ഷ്മി വാഗ്ദാനം ചെയ്തിരുന്നു.

Also Read: Shani Margi: നവംബർ മുതൽ ഈ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം

ശേഷം ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ 4 ലക്ഷം രൂപയാണ് രാജലക്ഷ്മി ആദ്യം രശ്മിയിൽ നിന്നും ആവശ്യപ്പെട്ടത്. പിന്നീട് കൂടുതൽ പേർ ഉണ്ടെങ്കിൽ പകുതി തുക മതിയെന്നു പറയുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ രാജലക്ഷ്മി ആവശ്യപ്പെട്ട പ്രകാരം രശ്മി വാട്സാപ് ഗ്രൂപ്പു വഴിയും നേരിട്ടും ഉദ്യോഗാർത്ഥികളെ കാൻവാസ് ചെയ്യുകയും 84 പേർ അംഗങ്ങളായ വാട്സാപ് ഗ്രൂപ്പിൽ നിന്നും15 പേർ പണം നൽകുകയുമുണ്ടായി. ഈ തുക രശ്മി രാജലക്ഷ്മിയുടെ അക്കൗണ്ടിലേക്ക് അയച്ചു നൽകിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.  ഈ പണം രാജലക്ഷ്മിയുടെ കയ്യിലുണ്ടെന്നാണ് പോലീസ് നിഗമനം.  തട്ടിപ്പിനിരയായ പതിനഞ്ചോളം പേരിൽ 7 പേർ മാത്രമാണ് പോലീസിനു മൊഴി നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News