PSC യുടെ ഭീഷണി ജനാധിപത്യവിരുദ്ധമെന്ന് യുവമോർച്ച!

പി എസ് സി യുടെ ഭീഷണിയ്ക്കെതിരെ യുവമോര്‍ച്ച രംഗത്ത്,

Last Updated : Aug 28, 2020, 10:01 AM IST
  • പി എസ് സി യുടെ ഭീഷണിയ്ക്കെതിരെ യുവമോര്‍ച്ച
  • ഒരു ഭരണഘടനാ സ്ഥാപനമാണെന്ന ബോധ്യം പോലും നഷ്ടപ്പെട്ട രീതിയിലാണ് PSC അധികൃതർ സംസാരിക്കുന്നത്
  • ചട്ടലംഘനങ്ങളെയും, തസ്തിക പൂഴ്ത്തിവെക്കലും ചൂണ്ടിക്കാട്ടിയ ഉദ്യോഗാർത്ഥികളെ വിലക്കുന്ന നടപടി അംഗീകരിക്കില്ല
  • യുവജന വഞ്ചനാ നിലപാടുകളുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെങ്കിൽ ശക്തമായ യുവജന പ്രതിരോധം
PSC യുടെ ഭീഷണി ജനാധിപത്യവിരുദ്ധമെന്ന് യുവമോർച്ച!

തിരുവനന്തപുരം:പി എസ് സി യുടെ ഭീഷണിയ്ക്കെതിരെ യുവമോര്‍ച്ച രംഗത്ത്,
ഒരു ഭരണഘടനാ സ്ഥാപനമാണെന്ന ബോധ്യം പോലും നഷ്ടപ്പെട്ട രീതിയിലാണ് PSC അധികൃതർ സംസാരിക്കുന്നതെന്ന് യുവമോര്‍ച്ച ആരോപിച്ചു.
ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന PSC നടപടി അപലപനീയമാണ്. 
PSC യുടെ ചട്ടലംഘനങ്ങളെയും, തസ്തിക പൂഴ്ത്തിവെക്കലും ചൂണ്ടിക്കാട്ടിയ ഉദ്യോഗാർത്ഥികളെ വിലക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ല. 
ഭീഷണിപ്പെടുത്തിയും പേടിപ്പിച്ചും എതിർശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട് എന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ 
പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.

Also Read:''പി.എസ്.സി ഉദ്യോ​ഗാർത്ഥികൾക്കെതിരായ നീക്കം ഫാസിസം''

പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ഉന്നത റാങ്കുകൾ നേടി റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടും നിയമനങ്ങൾ നടത്താതെ പിൻവാതിൽ നിയമനങ്ങൾ 
യഥേഷ്ടം നടത്തി യുവജന വഞ്ചനാ നിലപാടുകളുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെങ്കിൽ ശക്തമായ യുവജന പ്രതിരോധത്തിന് 
യുവമോർച്ച തയ്യാറാകുമെന്ന് പ്രഫുല്‍ കൃഷ്ണന്‍ അറിയിച്ചു.
ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ നിയമ സഹായവും യുവമോർച്ച ലഭ്യമാക്കുമെന്നും പ്രഫുൽ കൃഷ്ണൻ കൂട്ടിചേര്‍ത്തു.

Trending News