തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ സ്വകാര്യ ബസുകൾ നാളെ സൂചനാ സമരം നടത്തും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് ആണ് ഇക്കാര്യം അറിയിച്ചത്. നവംബർ 21 മുതൽ നടത്താനിരിക്കുന്ന അനിശ്ചിത കാല സമരത്തിന് മുന്നോടിയായാണ് സൂചനാ സമരം.
മന്ത്രി തലത്തിൽ നടത്തിയ ചർച്ചയിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടതും വിവിധ കമ്മീഷനുകൾ നൽകിയ റിപ്പോർട്ട് നടപ്പാക്കാൻ വൈകിയതുമാണ് സർവ്വീസ് നിർത്തി വച്ച് സമരത്തിലേക്ക് ഇറങ്ങാൻ തങ്ങളെ നിർബ്ബന്ധിതരാക്കിയതെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഭാരവാഹികൾ പറഞ്ഞു.
ALSO READ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; റൗഡി ലിസ്റ്റിൽപ്പെട്ടയാൾ അറസ്റ്റിൽ
'രുചി, താളം, മേളം'; ശ്രദ്ധേയമായി നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഭക്ഷ്യമേള
തിരുവനന്തപുരം : കുട്ടികളിൽ സ്വയംപര്യാപ്ത കൈവരിക്കുന്നതിന്റെ ഭാഗമായി സ്വന്തമായി ഭക്ഷണം പാകം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിന്റെ തനത് പദ്ധതിയായ ഭക്ഷ്യമേള സീഘടിപ്പിച്ചത്. രുചി, താളം, മേളം എന്ന പേരിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയിലൂടെ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യം സാധ്യമാകും. കൂടാതെ
കലോത്സവം, വാർഷിക ആഘോഷങ്ങൾ പോലുള്ള പരിപാടികൾക്ക് ഈ ഫണ്ട് ഉപയോഗിക്കും.
2500ഓളം കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. ഇവർ വീട്ടിൽ നിന്ന് തയ്യാറാക്കിയ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള ഭക്ഷണ സാധനങ്ങൾ സ്കൂളിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ ഒരുക്കിയ സ്റ്റാളിലാണ് വിൽപ്പന നടത്തിയത്. ഭക്ഷ്യമേള കുട്ടികൾ വളരെ സന്തോഷത്തോട് കൂടിയാണ് ഏറ്റെടുത്തത് എന്ന് പ്രോഗ്രാം കോർഡിനേറ്റർ കുടിയായ സ്റ്റാഫ് സെക്രട്ടറി സജയകുമാർ പറഞ്ഞു.
ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് പ്ലാസ്റ്റിക് പൂർണ്ണമായി ഒഴിവാക്കി നാട്ടുരുചിയൂറും വിഭവങ്ങൾ മേളയ്ക്ക് മാധുര്യമേറി. വിവിധ വീട്ടിൽ നിന്നും കൊണ്ട് വന്ന വിഭവങ്ങൾ കുട്ടികളുടെ രക്ഷകർത്താക്കൾക്കും അദ്ധ്യാപകർക്കും പരിസര സ്ഥാപനങ്ങളിൽ നിന്നുമുള്ളവർക്കുമാണ് വിറ്റഴിച്ചത്. കുട്ടികൾ തന്നെ നേരിട്ട് സ്റ്റാളിൽ ഭക്ഷണ സാധനങ്ങൾ വിറ്റഴിച്ചത് വേറിട്ട ഒരു കാഴ്ചയായി.
അദ്ധ്യാപക- വിദ്യാർത്ഥി - രക്ഷകർത്താക്കൾ ഒരുമിച്ച് പ്രവർത്തിച്ചതിനാൽ മേള വൻ വിജയമാക്കി തീർക്കാൻ കഴിഞ്ഞതായും സ്കൂളിന്റെ ഇത്തരം തനത് പരിപാടികൾ പി റ്റി ഐമായി ചേർന്ന് കൊണ്ട് വീണ്ടും സംഘടിപ്പിക്കുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.