News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Feb 3, 2021, 01:52 PM IST
  • Dollar Smuggling കേസിലും M Shivsankar ന് ജാമ്യം; ഇനി മുഖ്യമന്ത്രിയുടെ മുൻ Principle Secretary ക്ക് ജയിൽ മോചിതനാകാം
  • Jesna Missing: ജെസ്നയുടെ തിരോധാനം അന്വേഷിക്കണം,നാട്ടുകാരൻ ജഡ്ജിയുടെ കാറിൽ കരിഓയിൽ ഒഴിച്ചു
  • Kerala Assembly Election 2021: BJP യുടെ തയ്യാറെടുപ്പുകൾക്ക് തുടക്കമിടാൻ ദേശീയ അധ്യക്ഷൻ JP Nadda ഇന്ന് കേരളത്തിൽ എത്തും
  • Farmers Protest: "അവർ കർഷകരല്ല Terrorists" Rihanna യെ വിമർശിച്ച് Kangana Ranaut
News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

Dollar Smuggling കേസിലും M Shivsankar ന് ജാമ്യം; ഇനി മുഖ്യമന്ത്രിയുടെ മുൻ Principle Secretary ക്ക് ജയിൽ മോചിതനാകാം
സ്വർക്കടത്തിനിടെ ഡോളക്കടത്ത് നടത്തിയ കേസിൽ  M Shivsankar ന് ജാമ്യം ലഭിച്ചു. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) മുൻ Principle Secratary ക്ക് ജാമ്യം അനുവദിച്ചത്.  ഇതോടെ സ്വർക്കടത്തും ഡോളർക്കടത്തുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ ജാമ്യം നേടിയതോടെ ശിവങ്കറിന് ഇനി ജയിൽ മോചിതനാകാൻ സാധിക്കും.

Jesna Missing: ജെസ്നയുടെ തിരോധാനം അന്വേഷിക്കണം,നാട്ടുകാരൻ ജഡ്ജിയുടെ കാറിൽ കരിഓയിൽ ഒഴിച്ചു
എരുമേലിയിൽ നിന്നും കാണാതായ വിദ്യാർഥിനി ജെസ്നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരൻ ​ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഒായിൽ ഒഴിച്ചു. എരുമേലി സ്വദേശി ആർ.രഘുനാഥൻ നായരെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. 

Kerala Assembly Election 2021: BJP യുടെ തയ്യാറെടുപ്പുകൾക്ക് തുടക്കമിടാൻ ദേശീയ അധ്യക്ഷൻ JP Nadda ഇന്ന് കേരളത്തിൽ എത്തും
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ BJP ദേശീയ അധ്യക്ഷന്‍ JP Nadda ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹം എത്തുന്നത്.  സന്ദർശനത്തിനിടെ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായി നദ്ദ കൂടിക്കാഴ്ച്ച നടത്തും. 

Farmers Protest: "അവർ കർഷകരല്ല Terrorists" Rihanna യെ വിമർശിച്ച് Kangana Ranaut
ഡൽഹിയിൽ നടന്നു വരുന്ന കർഷക സമരത്തെ പിന്തുണച്ച അന്താരാഷ്ട്ര പോപ്പ് സിങ്ങർ റിഹാനയ്ക്കെതിരെ വിമർശനവുമായി നടി കങ്കണ റണാവത്ത് രംഗത്തെത്തി.  ചൊവ്വാഴ്ച തന്റെ ട്വിറ്ററിലൂടെയാണ് നടി റിഹാനയെ വിമർശിച്ചത്.

Covid 19 രോഗത്തിന്റെ ഉൽഭവം കണ്ടെത്താൻ World Health Organization വുഹാനിലെ China virus lab സന്ദർശിച്ചു
World Health Organization ലെ ഒരു സംഘം വിദഗ്ദ്ധർ കോവിഡ് 19 രോഗത്തിന്റെ ഉത്ഭവം കണ്ടെത്തുന്നതിന്റെ ഭാഗമായി ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് വൈറോളജിയിൽ സന്ദർശനം നടത്തി. ബുധനാഴ്ചയാണ് വിദഗ്ദ്ധ സംഘം സന്ദർശനം നടത്തിയത്.

Manchester United എതിരില്ലാത്ത 9 ​ഗോളിന് Southampton FC യെ തക‍ർത്തു, ചെകുത്താന്മാ‍ർക്ക് വീണ്ടുമൊരു ചരിത്രം
Southampton FC ക്ക് മുകളിൽ ഇടിച്ച് കുത്തി ​ഗോൾ മഴ  പെയ്യിപ്പിച്ച് പ്രിമീയർ ലീ​ഗിലെ ചെങ്കുത്താന്മാർ. എതിരില്ലാത്ത് 9 ​ഗോളാണ് ഒലെ സോൾഷെയ്റിന്റെ Manchester United നേടിയത്. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ മധ്യനിര താരം റെഡ് കാർഡ് കണ്ട് പുറത്തായതാണ് സതാംപ്ടണിന് യുണൈറ്റഡിനെതിരെ ഇത്രയും മൃഗീയമായ തോൽവി ഏറ്റു വാങ്ങേണ്ടി വന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News