Narendra Modi: പ്രധാനമന്ത്രി വീണ്ടും കേരളത്തിലേയ്ക്ക്? സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തേക്കും

PM Modi to visit Thrissur: സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ ഗുരുവായൂരിൽ പോലീസ് സുരക്ഷാ പരിശോധന നടത്തി. 

Written by - Zee Malayalam News Desk | Last Updated : Jan 8, 2024, 03:51 PM IST
  • ജനുവരി 17ന് പ്രധാനമന്ത്രി കേരളത്തിൽ എത്തിയേക്കും.
  • ഗുരുവായൂരിൽ വെച്ചാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം.
  • സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് വിലയിരുത്തി.
Narendra Modi: പ്രധാനമന്ത്രി വീണ്ടും കേരളത്തിലേയ്ക്ക്? സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തേക്കും

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേയ്ക്ക് എത്തുന്നതായി സൂചന. ജനുവരി 17ന് പ്രധാനമന്ത്രി കേരളത്തിൽ എത്തിയേക്കും.  
നടനും മുൻ എംപിയുമായ സുരേഷ് ​ഗോപിയുടെ മകളുടെ കല്യാണ ചടങ്ങിൽ പങ്കെടുക്കാനായാണ് അദ്ദേഹം എത്തുകയെന്ന വിവരമാണ് പുറത്തുവരുന്നത്. ഗുരുവായൂരിൽ വെച്ചാണ് വിവാഹം. സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് വിലയിരുത്തി.

തൃശൂര്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാട്, ഗുരുവായൂരിലെ സ്വകാര്യ ഹോട്ടല്‍ എന്നിവങ്ങളിലാണ് പോലീസ് സുരക്ഷാ പരിശേധന നടത്തിയത്. സുരേഷ് ഗോപിയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഇതുമായി ബന്ധപ്പെട്ട് കേരള പോലീസിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇന്ന് തന്നെ പോലീസ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറും. 

ALSO READ: സംസ്ഥാനത്ത് ശക്തമായ മഴ: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

അതേസമയം, മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയ്ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News