ന്യൂഡൽഹി: ബിജെപി ദേശീയ ഘടകത്തിലെ അഴിച്ചുപണിക്ക് പിന്നാലെ മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ കേരളത്തിലേക്ക്. സംസ്ഥാന ഘടകത്തിന്റെ ചുമതല ലഭിച്ച ശേഷം ആദ്യമായാണ് ജാവ്‌ദേക്കർ സംസ്ഥാനത്തെത്തുന്നത്. സെപ്റ്റംബർ 23 ന് ഒരാഴ്ചത്തെ സന്ദർശനത്തിനായിട്ടാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ആദ്യം കൊച്ചിയിലും പിന്നീട് കോട്ടയത്തും തിരുവനന്തപുരത്തും അദ്ദേഹം സന്ദർശനം നടത്തും.
Also Read: സിഐടിയു ഇടപെട്ടു; ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ച ശുചീകരണ തൊഴിലാളികളെ തിരിച്ചെടുത്തു
കേരളത്തിന്റെ ചുമതല ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ പ്രതികരണത്തിൽ ജാവ്ദേക്കർ പറഞ്ഞു. പാർട്ടിയുടെ വളർച്ച മാത്രമാണ് തന്റെ ലക്ഷ്യമെന്നും കൂടുതൽ പ്രവർത്തകരെ പാർട്ടിയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ദേശീയതലത്തിൽ ബിജെപിയിൽ അഴിച്ചുപണി നടന്നത്. കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതല മുതിർന്ന നേതാക്കൾക്ക് നൽകികൊണ്ടായിരുന്നു അഴിച്ചു പണി.
Also Read: കാളയുടെ ബൈക്ക് സവാരി കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടു നോക്കൂ..! വീഡിയോ വൈറൽ
പ്രകാശ് ജാവ്ദേക്കറിന് കേരള ബിജെപി ഘടകത്തിന്റെ ചുമതല നൽകി. അതുപോലെ രാധാ മോഹൻ അഗർവാളിനാണ് സഹചുമതലയും. മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയുടെ സഹ ചുമതലയും നൽകി. ചണ്ഡീഗഡിന്റെ ചുമതല ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിക്കാണ്. അസം മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് ഹരിയാനയുടേയും മംഗൾ പാണ്ഡെയ്ക്ക് ബംഗാളിന്റെയും ചുമതല നൽകിയിട്ടുണ്ട്. ഇതിനിടയിൽ ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്നും എ.പി.അബ്ദുള്ള കുട്ടിയെ നീക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...