കാണാനില്ലെന്ന് പരാതി നൽകി ഭാര്യ; അന്വേഷണത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

Policemen Found Dead In Idukki: ജീവനൊടുക്കുവാൻ പോകുകയാണെന്നും ഇൻക്വസ്റ്റ് നടപടികള്‍ക്ക് തയാറായിക്കൊള്ളാനും സുഹൃത്തായ പോലീസുകാരനെ ഫോണില്‍ വിളിച്ചറിയിച്ച ശേഷമായിരുന്നു മരണം.

Written by - Zee Malayalam News Desk | Last Updated : Jun 14, 2024, 01:07 PM IST
  • സുഹൃത്ത് ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു
  • രതീഷിനെ കാണാതായതിനെ തുടർന്ന് ഭാര്യ നൽകിയ പരാതിയിൽ കുമളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു
  • ഇതിനിടെയാണ് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
കാണാനില്ലെന്ന് പരാതി നൽകി ഭാര്യ; അന്വേഷണത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

ഇടുക്കി: വണ്ടന്മേട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ കുമളിയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കൈനകരി സ്വദേശി രതീഷ് (30) ആണ് മരിച്ചത്.  ജീവനൊടുക്കുവാൻ പോകുകയാണെന്നും ഇൻക്വസ്റ്റ് നടപടികള്‍ക്ക് തയാറായിക്കൊള്ളാനും സുഹൃത്തായ പോലീസുകാരനെ ഫോണില്‍ വിളിച്ചറിയിച്ച ശേഷമായിരുന്നു മരണം.

സുഹൃത്ത് ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രതീഷിനെ കാണാതായതിനെ തുടർന്ന്  ഭാര്യ നൽകിയ പരാതിയിൽ കുമളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുമളി സ്കൂളിന് സമീപം രതീഷ് കുടുംബ സമേതം വാടകയ്ക്കാണ് താമസിച്ചിരുന്നത്.

തൃശൂർ പൊലീസ് അക്കാദമിയിൽ എസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: തൃശൂർ പൊലീസ് അക്കാദമിയിൽ എസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി. അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോർജ് ആണ് മരിച്ചത്. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾമൂലം  ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. വിവാഹിതനും മൂന്ന്‌ കുട്ടികളുടെ പിതാവുമാണ് വെള്ളാങ്ങല്ലൂർ അരിപ്പാലം സ്വദേശിയായ ജിമ്മി ജോർജ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News