Hanging Death: പാങ്ങോട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Police Officer Death: പാങ്ങോട് സ്റ്റേഷനിലെ സിപിഒ ബിനു എസ് ആണ് വീട്ടിൽ തൂങ്ങി മരിച്ചത്. വീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ബിനുവിനെ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Feb 14, 2024, 11:25 AM IST
  • ചടയമംഗലം കലയം സ്വദേശിയാണ് ബിനു
  • സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചടയമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു
  • ബുധനാഴ്ച രാവിലെ പ്രഭാത നടത്തത്തിനായി പോയ ബിനുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പഴയ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
Hanging Death: പാങ്ങോട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് സ്റ്റേഷനിലെ സിപിഒ ബിനു എസ് ആണ് വീട്ടിൽ തൂങ്ങി മരിച്ചത്. വീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ബിനുവിനെ കണ്ടെത്തിയത്.

ചടയമംഗലം കലയം സ്വദേശിയാണ് ബിനു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചടയമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബുധനാഴ്ച രാവിലെ പ്രഭാത നടത്തത്തിനായി പോയ ബിനുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പഴയ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ALSO READ: ഭർതൃ വീട്ടിൽ ഭാര്യ തൂങ്ങി മരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ

കെഎസ്ആർടിസി ജീവനക്കാരൻ ലോഡ്ജിൽ മരിച്ച നിലയിൽ

കോഴിക്കോട്: കെഎസ്ആര്‍ടിസി ജീവനക്കാരനെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായണ്ണ നരയംകുളം സ്വദേശി അനീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനീഷ് ചൊവ്വാഴ്ച ഉച്ചയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ മുറി എടുത്തത്. അനീഷിനെ കാണാനില്ലെന്നും പറഞ്ഞ് ഇന്ന് രാവിലെ കൂരാച്ചുണ്ട് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനീഷിനെ ലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനീഷിനെ കാസര്‍ഗോട്ടേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ മാനസിക പ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കസബ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News