PM Modi Wayanad Visit: വയനാട്ടിലെ ദുരന്തഭൂമി സന്ദർശിക്കാൻ പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

PM Modi Wayanad Visit: കൽപ്പറ്റയിൽ എത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗം ചൂരൽമലയിലേത്തും. ബെയിലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കുമെന്നും റിപ്പോർട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 10, 2024, 07:36 AM IST
  • പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുo
  • രാവിലെ പതിനൊന്നരയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിക്കും
PM Modi Wayanad Visit: വയനാട്ടിലെ ദുരന്തഭൂമി സന്ദർശിക്കാൻ പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുo. രാവിലെ പതിനൊന്നരയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിക്കും. 

Also Read: പ്രധാനമന്ത്രി വയനാട്ടിലേക്ക്; ശനിയാഴ്ച തിരച്ചില്‍ ഉണ്ടായിരിക്കില്ല

തുടർന്ന് ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കുന്ന നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശങ്ങൾ ഹെലികോപ്റ്ററിൽ ഇരുന്ന് കാണും.  ശേഷം കൽപ്പറ്റയിൽ എത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗം ചൂരൽമലയിലേത്തും. ബെയിലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കുമെന്നും റിപ്പോർട്ടുണ്ട്. 

Also Read: ഇന്ന് കർക്കടക രാശിക്കാർക്ക് മികച്ച ദിനം, കന്നി രാശിക്കാരുടെ പ്രശ്നങ്ങൾ അവസാനിക്കും, അറിയാം ഇന്നത്തെ രാശിഫലം!

ചികിത്സയിൽ കഴിയുന്നവരെയും ക്യാമ്പുകളിൽ ഉള്ളവരെയും പ്രധാനമന്ത്രി  കാണുമെന്നാണ് റിപ്പോർട്ട്. ഇതിനു ശേഷമാകും കലക്ടറേറ്റിലെ അവലോകന യോഗം നടക്കുന്നത്. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്. നരേന്ദ്ര മോദിയുടെ കൂടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഉണ്ടാകും.

Also Read: ബ്രസീലിൽ വിമാനം തകർന്നുവീണു; ജീവനക്കാരും യാത്രക്കാരും അടക്കം 62 മരണം

പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 7 മുതൽ വൈകുന്നേരം 3 വരെ താമരശ്ശേരി ചുരം വഴി സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.  ഹെവി വെഹിക്കിൾസ്, മൾട്ടി ആക്സിൽ ലോഡഡ് വെഹിക്കിൾസ് തുടങ്ങി മറ്റു ചരക്കു വാഹനങ്ങൾ എന്നിവ കടത്തിവിടില്ലെന്ന് താമര രശ്ശേരി ഡിവൈഎസ്പി പി പ്രമോദ് അറിയിച്ചിട്ടുണ്ട്. താമരശ്ശേരിക്കും അടിവാരത്തിനും ഇടക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള വാഹനങ്ങൾ തടഞ്ഞു നിർത്തും. 

കേരളത്തിലെത്തുന്ന പ്രധാനമന്ത്രി  മുഖ്യമന്ത്രിയുമായി വിവരങ്ങൾ ചർച്ച ചെയ്യും. ജനകീയ തിരച്ചിൽ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം. ദുരന്ത മുഖത്ത് നിന്ന് സൈന്യം മാത്രമാണ് മടങ്ങിയത്. എൻഡിആർഎഫ് അടക്കം പ്രദേശത്ത് തുടരുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News