Plus One Model Exams: പ്ലസ് വൺ മാതൃകാ പരീക്ഷകൾക്ക് ഇന്നു തുടക്കം

പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ ഇന്ന് തുടങ്ങും. കൊവിഡ് മഹാമരിക്കിടയിൽ വീടുകളില്‍ ഇരുന്നാണ് കുട്ടികള്‍ പരീക്ഷ എഴുതുന്നത്. ഏതാണ്ട് 4.35 ലക്ഷം കുട്ടികളാണ് പ്ലസ് വണ്‍ പരീക്ഷയെഴുതുന്നത്.   

Written by - Zee Malayalam News Desk | Last Updated : Aug 31, 2021, 09:15 AM IST
  • പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ ഇന്ന് തുടങ്ങും
  • കൊവിഡ് മഹാമരിക്കിടയിൽ വീടുകളില്‍ ഇരുന്നാണ് കുട്ടികള്‍ പരീക്ഷ എഴുതുന്നത്
  • ഏതാണ്ട് 4.35 ലക്ഷം കുട്ടികളാണ് പ്ലസ് വണ്‍ പരീക്ഷയെഴുതുന്നത്
Plus One Model Exams: പ്ലസ് വൺ മാതൃകാ പരീക്ഷകൾക്ക് ഇന്നു തുടക്കം

തിരുവനന്തപുരം: പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ ഇന്ന് തുടങ്ങും. കൊവിഡ് മഹാമരിക്കിടയിൽ വീടുകളില്‍ ഇരുന്നാണ് കുട്ടികള്‍ പരീക്ഷ എഴുതുന്നത്. ഏതാണ്ട് 4.35 ലക്ഷം കുട്ടികളാണ് പ്ലസ് വണ്‍ പരീക്ഷയെഴുതുന്നത്. 

ഇന്നുമുതൽ സെപ്റ്റംബർ 4 വരെയാണ് പരീക്ഷകൾ നടത്തുന്നത്.  സെപ്റ്റംബര്‍ 6 മുതലാണ് പ്ലസ് വണ്‍ പരീക്ഷകള്‍ (Plus One Exam) ആരംഭിക്കുന്നത്. ഇതോടനുബന്ധിച്ച്‌ 2,3,4 തീയതികളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്‌കൂളുകളും ശുചീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

Also Read: Covid19: കേരളത്തിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് RTPCR, Vaccine Certificate നിർബന്ധമാക്കി തമിഴ്നാട് 

 

പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും ഉറപ്പു വരുത്തുമെന്നും പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്നും മന്ത്രി വി ശിവന്‍കുട്ടി (V Shivankutty) നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

പരീക്ഷയ്ക്ക് 1 മണിക്കൂര്‍ മുന്‍പ് www.dhsekerala.gov.in എന്ന സൈറ്റില്‍ നിന്നു ചോദ്യ പേപ്പര്‍ ലഭിക്കും മാത്രമല്ല പരീക്ഷ സംബന്ധിച്ച മറ്റു വിശദാംശങ്ങളും ഈ സൈറ്റില്‍ ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News