Pinarayi Vijayan Press Meet: എയിംസ് കേരളത്തിൽ വേണമെന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി,മറുപടി അനുകൂലം

കൊവിഡ് ബാധിക്കാത്ത വലിയൊരു ശതമാനം ജനങ്ങൾ ഉണ്ട് ഇപ്പോൾ വേണ്ടത് വാക്സിനേഷൻ ഭൂരിഭാഗം ആളുകൾക്കും നൽകണം. 

Written by - Zee Malayalam News Desk | Last Updated : Jul 13, 2021, 06:40 PM IST
  • 60 ലക്ഷം ഡോസ് വാക്‌സിന്‍ ഈ മാസം ആവശ്യമാണെന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
  • തലശ്ശേരി- മൈസൂര്‍ റെയില്‍ വികസനം,ശബരിമല വിമാനത്താവള അനുമതി അടക്കം എല്ലാം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി
  • സംസ്ഥാന ആരോഗ്യ മേഖലയുടെ കരുത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
Pinarayi Vijayan Press Meet: എയിംസ് കേരളത്തിൽ വേണമെന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി,മറുപടി അനുകൂലം

ന്യൂഡൽഹി: കേരളത്തിനൊരു എയിംസ് വേണമെന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുംമായുള്ള കൂടികാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറുപടി അനുകൂലമായിരുന്നു. കേരളത്തിൻറെ ദീർഘകാലമായ ആവശ്യങ്ങളിലൊന്നാണിത്.

കൊവിഡ് ബാധിക്കാത്ത വലിയൊരു ശതമാനം ജനങ്ങൾ ഉണ്ട് ഇപ്പോൾ വേണ്ടത് വാക്സിനേഷൻ ഭൂരിഭാഗം ആളുകൾക്കും നൽകണം. ഇതിനായി 60 ലക്ഷം ഡോസ് വാക്സിൻ ഈ മാസം വേണമെന്ന് ശ്രദ്ധയിൽ പെടുത്തി.

ALSO READ: Zika Virus: സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാന ആരോഗ്യ മേഖലയുടെ കരുത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.സിൽവർ ലൈൻ പദ്ധതി,സെമി ഹൈസ്പീഡ് പദ്ധതി എന്നിവയും ചർച്ച ചെയ്തു-മുഖ്യമന്ത്രി പറഞ്ഞു

ALSO READ: PM-CM Meeting : പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി ഇന്ന് ന്യൂഡൽഹിലേക്ക് തിരിക്കും

60 ലക്ഷം ഡോസ് വാക്‌സിന്‍ ഈ മാസം ആവശ്യമാണെന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യം നേരത്തെ ആരോഗ്യവകുപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുളളതാണ്.  തലശ്ശേരി- മൈസൂര്‍ റെയില്‍ വികസനം,ശബരിമല വിമാനത്താവള അനുമതി അടക്കം എല്ലാം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News