കൊച്ചി: തുടർച്ചയായി സംസ്ഥാനത്ത് വീണ്ടും പെട്രോൾ,ഡീസൽ വിലയിൽ വർധന. പെട്രോളിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.ഈ മാസം ഇത് 16-ാം തവണയാണ് സംസ്ഥാനത്ത് ഇന്ധന വില വർധിക്കുന്നത്.
ഒരു മാസത്തിനിടെ പെട്രോളിന് 3.47 രൂപയും ഡീസലിന് 4.23 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 94.33 രൂപയും ഡീസലിന് 90.74 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമായി ഉയര്‍ന്നു.
വിവിധ ജില്ലകളിലെ പെട്രോൾ വില
തിരുവനന്തപുരം - 96.21
കൊല്ലം -95.59
പത്തനംതിട്ട -95.23
ആലപ്പുഴ - 95.19
കോട്ടയം -94.70
ഇടുക്കി -95.67
എറണാകുളം - 94.66
തൃശൂർ -94.86
പാലക്കാട് - 95.61
മലപ്പുറം -95.21
കോഴിക്കോട് -94.81
കണ്ണൂർ -94.69
വയനാട്- 95.69
കാസർകോട് - 95.38
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...