മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയിൽ

മംഗലാപുരത്ത് എത്തിയ വിനീഷ് അവിടെ നിന്നും ഒരു ബൈക്ക് മോഷ്ടിച്ച് കടന്ന് കളയുന്നതിനിടെ ധർമസ്ഥലയിൽ വച്ച് വണ്ടിയിലെ ഇന്ധനം തീരുകയും തുടർന്ന് ഇവിടെ നിന്നും മറ്റൊരു വാഹനം മോഷ്ടിക്കുന്നതിനിടെ നാട്ടുകാരുടെ പിടിയിൽ പെടുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 16, 2022, 10:05 AM IST
  • മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയിൽ
  • വാഹനം മോഷ്ടിക്കുന്നതിനിടെയാണ് പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയായ വിനീഷിനെ കർണാടകയിൽ വച്ച് പിടികൂടിയത്
മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയിൽ

മൈസൂരു: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതിയായ യുവാവിനെ പിടികൂടി. വാഹനം മോഷ്ടിക്കുന്നതിനിടെയാണ് പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയായ വിനീഷിനെ കർണാടകയിൽ വച്ച് പിടികൂടിയത്.  കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ വച്ച്‌ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും വിനീഷ് മംഗലാപുരത്തേക്ക് ട്രെയിൻ കയറിയതായി കണ്ടെത്തിയിരുന്നു.  മംഗലാപുരത്ത് എത്തിയ വിനീഷ് അവിടെ നിന്നും ഒരു ബൈക്ക് മോഷ്ടിച്ച് കടന്ന് കളയുന്നതിനിടെ ധർമസ്ഥലയിൽ വച്ച് വണ്ടിയിലെ ഇന്ധനം തീരുകയും തുടർന്ന് ഇവിടെ നിന്നും മറ്റൊരു വാഹനം മോഷ്ടിക്കുന്നതിനിടെ നാട്ടുകാരുടെ പിടിയിൽ പെടുകയായിരുന്നു.  ധർമസ്ഥല പോലിസ് സ്റ്റേഷനിലുള്ള പ്രതിയെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം അങ്ങോട്ട് തിരിച്ചിട്ടുണ്ട്.

Also Read: ഷാജഹാൻ വധം: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 2 പേർ അറസ്റ്റിലായതായി സൂചന 

 

മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറൻസിക് വാർഡിൽ നിന്നും തടവിലായവർ പുറത്തു കടക്കുന്നത്.  വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയയിരുന്നു മഞ്ചേരി സ്വദേശിയായ വിനീഷ്. ശേഷം മാനസികാസ്വാഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുൻപ് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചിരുന്നു. ഞായറാഴ്ച രാത്രി ഇയാൾ പുറത്തുകടന്നെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞദിവസം ഒരന്തേവാസിയുടെ വിരലിൽ മോതിരം കുടുങ്ങിയത് മുറിച്ചെടുക്കാന്‍ അഗ്നിരക്ഷാ സേന കുതിരവട്ടത്ത് എത്തിയിരുന്നു. ഈ സമയത്ത് വാതിലുകൾ തുറന്നുകിടന്ന അവസരം ഇയാൾ മുതലാക്കിയെന്നാണ് പോലീസ് നിഗമനം. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ തിരികെപോയിട്ടും വാതിൽ പൂട്ടുന്നതിൽ  വീഴ്ചപറ്റി എന്നും വിവരമുണ്ട്. വിവരമറിഞ്ഞു പൊലീസ്  ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥർ കുതിരവട്ടത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Also Read: പട്ടാളക്കാരന്റെ മുന്നിൽ വന്ന് രാജവെമ്പാല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

ഇക്കഴിഞ്ഞ ജൂണിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നിയമവിദ്യാർഥിനിയായ ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്നു വിനീഷ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന ഇയാളെ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്. ഇവിടെനിന്ന് സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പ്രതി കടന്നുകളഞ്ഞു. പ്രതിയെ കണ്ടെത്താൻ പോലീസ് വ്യാപക അന്വേഷണം നടത്തിവരികയായിരുന്നു.  കൊലക്കേസില്‍ റിമാന്‍ഡിലായിരുന്ന സമയത്ത് നേരത്തെ വിനീഷ് കൊതുകുതിരി കഴിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. അവശനിലയിലായ ഇയാൾ ഏറെ നാളത്തെ ചികിത്സയ്ക്കുശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.  ജൂൺ 16നാണ് പെരിന്തൽമണ്ണ ഏലംകുളത്ത് നിയമ വിദ്യാർഥിനിയായ ദൃശ്യയെ വിനീഷ് കുത്തിക്കൊന്നത്. രാവിലെ ഏഴരയോടെയാണ് ദൃശ്യ കൊല്ലപ്പെട്ടത്. മുറിക്ക് ഉള്ളിലേക്ക് കയറിയ വിനീഷ് ആക്രമിക്കുകയായിരുന്നു. ഈ സമയം ദൃശ്യ മുറിയിൽ ഉറങ്ങുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News