ആദിത്യ റോയി കപൂർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രഷ്ത്ര കവച് ഓം ചിത്രം ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ റിലീസ് ചെയ്തു. ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ രാജ് സലൂജ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യം ഇപ്പോൾ വിവാദമായിരിക്കുകയാണ്. സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ അവരുടെ സിനിമകൾ വഴി കാണിക്കുന്ന കാര്യങ്ങൾ എന്ത് തന്നെ ആയാലും അത് പ്രേക്ഷകർ അംഗീകരിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും എന്നാൽ അതേ കാര്യം ബോളീവുഡ് ചിത്രങ്ങളിൽ കണ്ടാൽ അവ ഒരിക്കലും അംഗീകരിക്കില്ല എന്നാണ് അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
അടുത്തിടെ പുറത്തിറങ്ങിയ ബോളീവുഡ് ചിത്രങ്ങൾ എല്ലാം തുടർച്ചയായി പരാജയപ്പെടുകയും സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ വലിയ വിജയം ആയി മാറുകയും ചെയ്യുന്ന കാഴ്ച്ചകളാണ് ഇന്ത്യൻ ബോക്സ് ഓഫീസില്‍ കാണാൻ സാധിക്കുന്നത്. എന്നാൽ സൗത്ത് ഇന്ത്യൻ ചിത്രങ്ങളിൽ സാമാന്യ യുക്തിക്ക് നിരക്കാത്ത നിരവധി രംഗങ്ങൾ ഉണ്ടെന്നും ഇവ പ്രേക്ഷകർ കണ്ണും പൂട്ടി അംഗീകരിക്കുമെന്നുമാണ് അദ്ദേഹം വിമർശന വിധേയമായി പറഞ്ഞത്. അദ്ദേഹത്തിന്‍റെ പുതിയ ചിത്രമായ രഷ്ത്ര കവച് ഓമിലെ ആക്ഷൻ രംഗങ്ങളെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: Akg Center AttacK: എകെജി സെൻററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് അയാളല്ല
രാജ് സലൂജയുടെ വാക്കുകളിലേക്ക്, 'ബോളീവുഡ് ഇന്‍റസ്ട്രി തെറ്റായി എന്തെങ്കിലും ചെയ്യുന്നത്കൊണ്ടല്ല ഇവിടെയുള്ള ചിത്രങ്ങൾ പരാജയപ്പെടുന്നതും സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ വിജയിക്കുന്നതും. പ്രേക്ഷകര്‍ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന രീതിയിലാണ് മാറ്റങ്ങൾ ഉണ്ടായത്. അവരാണ് എന്ത് അംഗീകരിക്കപ്പെടണം എന്ത് അവഗണിക്കണം എന്നൊക്കെ തിരഞ്ഞെടുക്കുന്നത്. ഉദാഹരണത്തിന് കെ.ജി.എഫിലെ നായകൻ യാഷ് ആയത്കൊണ്ട് പ്രേക്ഷകർ ആ ചിത്രത്തെ അംഗീകരിച്ചു. എന്നാൽ യാഷ് ചെയ്ത ആക്ഷൻ രംഗങ്ങൾ ഷാരൂഖ് ഖാനാണ് ചെയ്തതെങ്കിൽ ആരും അത് അംഗീകരിക്കില്ലായിരുന്നു.
സൗത്ത് ഇന്ത്യയിലെ നായകന്മാർക്ക് എന്തും ചെയ്യാൻ സാധിക്കും എന്നൊരു പൊതു ബോധം സമൂഹത്തിൽ ഉണ്ടായതാണ് ഇതിന് കാരണം. എന്നാൽ ബോളീവുഡിൽ ഇതതരം വമ്പൻ ആക്ഷൻ രംഗങ്ങൾ വന്നാൽ ആരും അംഗീകരിക്കില്ല. ബോളീവുഡിൽ മികച്ച രീതിയിൽ ആക്ഷൻ ചെയ്യുന്ന ഒരു നടനാണ് ജോൺ എബ്രഹാം. എന്നാൽ അദ്ദേഹത്തിന്‍റെ അടുത്തിടെ പുറത്തിറങ്ങിയ സത്യമേവ ജയതെ, അറ്റാക്ക് എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയമായി മാറി. സൗത്ത് ഇന്ത്യൻ നടന്മാരെ അംഗീകരിക്കുന്ന ബോളീവുഡ് പ്രേക്ഷകർ നമ്മുടെ ഇന്‍റസ്ട്രിയിലെ താരങ്ങളെയും ചിത്രങ്ങളെയും അംഗീകരിക്കണമെന്ന് രാജ് സലൂജ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...