പണി പാളി: അങ്ങിനെ എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ്

പാ​ര്‍​ല​മെ​ന്‍റി​ലെ കോൺ​ഗ്രസ്സിന്റെ പ്രാ​തി​നി​ധ്യം കു​റ​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം.

Written by - Zee Malayalam News Desk | Last Updated : Jan 8, 2021, 01:29 PM IST
  • എം​പി​മാ​രാ​യ കെ. ​സു​ധാ​ക​ര​ന്‍, കെ. ​മു​ര​ളീ​ധ​ര​ന്‍, അ​ടൂ​ര്‍ പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തെ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.
  • സ്ലീം ലീ​ഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി(Kunjalikutty) നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി എം.പി സ്ഥാനം രാജിവെച്ചിരുന്നു.
പണി പാളി: അങ്ങിനെ എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ്

ന്യൂ​ഡ​ല്‍​ഹി: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ.പിമാർ ആരും മത്സരിക്കേണ്ടെന്ന് കോൺ​ഗ്രസ്സ് ഹൈക്കാമൻഡിന്റെ തീരുമാനം.പാ​ര്‍​ല​മെ​ന്‍റി​ലെ കോൺ​ഗ്രസ്സിന്റെ പ്രാ​തി​നി​ധ്യം കു​റ​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര നേ​തൃ​ത്വം. കേ​ര​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല, എല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​തേ നി​ല​പാ​ടാ​യി​രി​ക്കും എ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് അറിയിച്ചിട്ടുണ്ട്.

ALSO READ:അങ്ങിനെ വേണ്ട: എം.പിമാരെ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കില്ല -താരിഖ് അന്‍വർ

എം​പി​മാ​രാ​യ കെ. ​സു​ധാ​ക​ര​ന്‍, കെ. ​മു​ര​ളീ​ധ​ര​ന്‍, അ​ടൂ​ര്‍ പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തെ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്ത​തോ​ടെ ഹൈ​ക്ക​മാ​ന്‍​ഡി​ന് മു​ന്നി​ല്‍ പ​രാ​തി​യും എ​ത്തി​യി​രു​ന്നു. അതിനിടയിൽ മുസ്ലീം ലീ​ഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി(Kunjalikutty) നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി എം.പി സ്ഥാനം രാജിവെച്ചിരുന്നു. ഇതെന്ത് ചെയ്യുമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല.

ALSO READഉമ്മൻചാണ്ടിയെ യു.ഡി.എഫ് കൺവീനറാക്കുമെന്ന് സൂചന

കേരള രാഷ്ട്രീയത്തിലേയ്ക്കുള്ള മടങ്ങിവരവിന്‍റെ ഭാഗമായി അദ്ദേഹം എം പി സ്ഥാനം രാജി വയ്ക്കുമെന്നും ലീഗ്  (Muslim League) നേതൃത്വം നേരത്തെ തന്നെ അറിയിച്ചിരുന്നു. "കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്  കുഞ്ഞാലിക്കുട്ടിയെ കേരള രാഷ്ട്രീയത്തിലേക്ക് മുഴുവന്‍ സമയ പ്രവര്‍ത്തകനായി തിരിച്ച് വരണമെന്ന് പാര്‍ട്ടി തീരുമാനിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ (Kerala Assembly Election) പങ്കെടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്നുമാണ് അന്ന് കെ.പി.എ മജീദ് പത്ര സമ്മേളനത്തിൽ പറഞ്ഞത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News