തെരുവ് നായ ശല്യം;മദ്രസ വിദ്യാർഥികൾക്ക് തോക്കുമായി രക്ഷിതാവിൻറെ അകമ്പടി

വ്യാഴാഴ്ച രാവിലെ മദ്റസയിലേക്ക് പോകുകയായിരുന്ന ആറ് വയസ്സുകാരനായ വിദ്യാര്‍ഥിയെ നായ കടിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Sep 16, 2022, 12:59 PM IST
  • വ്യാഴാഴ്ച രാവിലെ മദ്റസയിലേക്ക് പോകുകയായിരുന്ന ആറ് വയസ്സുകാരനായ വിദ്യാര്‍ഥിയെ നായ കടിച്ചിരുന്നു
  • തോക്ക് ഉപയോഗിച്ച് കൊല്ലുമെന്ന് കൂടി വീഡിയോയിൽ പറയുന്നുണ്ട്
  • കാസർകോട് ബേക്കൽ ഹദ്ദാദ നഗറിലെ സമീറാണ് തോക്കുമായി എത്തിയത്
തെരുവ് നായ ശല്യം;മദ്രസ വിദ്യാർഥികൾക്ക് തോക്കുമായി രക്ഷിതാവിൻറെ അകമ്പടി

കാസർകോട്: തെരുവ് നായ ശല്യത്തിൽ പൊറുതിമുട്ടിയതോടെ മദ്രസ വിദ്യാർഥികൾക്ക് തോക്കുമായി രക്ഷിതാവിൻറെ അകമ്പടി. കാസർകോട് ബേക്കൽ ഹദ്ദാദ നഗറിലെ സമീറാണ് കുട്ടികൾക്ക് തോക്കുമായി അകമ്പടി പോയത്. ഏതെങ്കിലും നായ ഓടിച്ചാൽ തോക്ക് ഉപയോഗിച്ച് കൊല്ലുമെന്ന് കൂടി വീഡിയോയിൽ പറയുന്നുണ്ട്.

വ്യാഴാഴ്ച രാവിലെ മദ്റസയിലേക്ക് പോകുകയായിരുന്ന ആറ് വയസ്സുകാരനായ വിദ്യാര്‍ഥിയെ നായ കടിച്ചിരുന്നു. സിമന്റ് ലോഡ് ഇറക്കാന്‍ വന്ന ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് പട്ടിയെ അടിച്ചോടിക്കുകയായിരുന്നു. പിന്നാലെ അടിയേറ്റ നായ ചത്തുപോകുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് രക്ഷിതാവ് തോക്കെടുത്ത് നയിച്ച് കൊണ്ട് വിദ്യാര്‍ഥികളെ മദ്റസയിലേക്ക് അയക്കുന്ന വീഡിയോ പുറത്തിവന്നത്.

Also Read: തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്; ആദ്യ ഘട്ടം കൊച്ചിയിൽ തുടങ്ങി

എയർ ഗണ്ണാണ് തൻറെ കൈവശം ഉള്ളതെന്നും അതിന് ലൈസൻസ് ആവശ്യമില്ലെന്നും സമീർ പറയുന്നു. രക്ഷിതാവെന്ന നിലയിൽ തൻറെ കടമ ചെയ്തതാണെന്നും സമീർ പറയുന്നുണ്ട്. അതേസമയം തെരുവ് നായകളെ കൊല്ലാൻ പാടില്ലെന്നാണ് നിലവിൽ കോടതിയുടെയും സർക്കാരിൻറെയും ഉത്തരവ്.

അതിനിടയിൽ ആലപ്പുഴ  എടത്വയിൽ   സ്കൂൾ വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റുസെന്റ്   അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യർത്ഥിനി അമൃത സുരേഷിനെയാണ്  വെള്ളിയാഴ്ച  രാവിലെ സ്കൂളിലേക്കുള്ള യാത്രാമധ്യേ എടത്വാ പഞ്ചായത്ത്  ഓഫിസിനു മുൻവശത്ത് വെച്ചു  തെരുവ്‌ നായ കടിച്ചത്.കടിയേറ്റതിനെ തുടർന്നു   മറ്റു വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

ALSO READ: High Court On stray Dog Attack: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം; ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്

കടിയേറ്റ വിദ്യാർത്ഥിനിയെ വാക്സിനേഷൻ എടുക്കാൻ എടത്വായിലേയും തലവടിയിലേയും സർക്കാർ ആശുപത്രികളിൽ എത്തിച്ചെങ്കിലും വാക്സിനേഷൻ ലഭിക്കാത്തതിനെത്തുടർന്ന് 10 കിലോമീറ്ററുകൾക്കപ്പുറമുള്ള  ചാത്തങ്കരി പി.എച്ച്.സിയിലെത്തി പ്രാഥമിക  ചികിത്സ നേടിയത്.തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കുട്ടിയെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News