Palakkad Byelection: പാലക്കാട്ടെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; കോൺ​ഗ്രസ് നേതാവ് കെ.എ സുരേഷ് പാ‍ർട്ടി വിട്ടു

Palakkad Byelection: ഷാഫിക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരി​ഗണനയെന്ന് ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ. എ സുരേഷ് ആരോപിച്ചു. 

Written by - Zee Malayalam News Desk | Last Updated : Nov 2, 2024, 11:36 AM IST
  • ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ. എ സുരേഷ് പാർട്ടിവിട്ടു
  • ഇടത് സ്വതന്ത്രസ്ഥാനാർത്ഥി പി. സരിന് വേണ്ടി പ്രവർത്തിക്കുമെന്നും സുരേഷ് പറഞ്ഞു
Palakkad Byelection: പാലക്കാട്ടെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; കോൺ​ഗ്രസ് നേതാവ് കെ.എ സുരേഷ് പാ‍ർട്ടി വിട്ടു

പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ. എ സുരേഷ് പാർട്ടിവിട്ടു. ഷാഫി പറമ്പിൽ എംഎൽഎയുടെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് സുരേഷ് വ്യക്തമാക്കി. 

ഷാഫിക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരി​ഗണനയെന്ന് ആരോപിച്ചു. ഇടത് സ്വതന്ത്രസ്ഥാനാർത്ഥി പി. സരിന് വേണ്ടി പ്രവർത്തിക്കുമെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.  

Read Also: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പിരായിരി പഞ്ചായത്തിൽ ഷാഫിയുടെ ​ഗ്രൂപ്പ് കളിയാണ് നടക്കുന്നതെന്നും ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും സുരേഷ് പറഞ്ഞു. നേതാക്കളാരും ഇതുവരെ വിളിച്ചിട്ടില്ലെന്നും എന്നെ പോലെ നിരവധി പേര്‍ പാർട്ടിയിൽ  ഉണ്ടെന്നും സുരേഷ് കൂട്ടിച്ചേർത്തു.

അതേസമയം പിരായിരി പഞ്ചായത്തംഗം സിതാര ശശിയും ഭര്‍ത്താവും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ ജി. ശശി എന്നിവരും കഴിഞ്ഞദിവസം പാലക്കാട്ടെ കോണ്‍ഗ്രസില്‍ എതിർപ്പ് ഉയര്‍ത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. പി. സരിനെ പിന്തുണയ്ക്കുമെന്നാണ് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News