Pala: പാലായും യശ്ശ: ശരീരനായ കെ.എം. മാണിയും തമ്മിലുള്ള ബന്ധം വര്‍ണ്ണിക്കാന്‍ സാധിക്കില്ല.... പാലായെന്നാല്‍ മാണി, മാണിയെന്നാല്‍ പാലാ... അതായിരുന്നു പാലാക്കാരുടെ മനസില്‍ കെ.എം. മാണിയുടെ സ്ഥാനം....
പാലായെ ഇന്ന് കാണുന്ന പ്രൗഢിയില്‍ എത്തിച്ചത് ചിരകാലം പാലായുടെ MLA ആയിരുന്ന KM Mani -യുടെ പരിശ്രമം ഒന്ന് മാത്രമാണ്.
എന്നാല്‍, ഇപ്പോള്‍ യശ്ശ: ശരീരനായ കെ.എം. മാണിയോടുള്ള ആദര സൂചകമായി മാണിയുടെ സ്വപ്ന പദ്ധതിയായിരുന്ന പാലാ ബൈപ്പാസിന് അദ്ദേഹത്തിന്‍റെ പേര് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിയ്ക്കുകയാണ്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.
പാലാ നിയോജകമണ്ഡലം രൂപീകൃതമായ 1964 മുതല്‍ 2019 ല്‍ മരിക്കുന്നതുവരെ പാലായെ നയിച്ചത് KM Mani ആയിരുന്നു. 13 തവണ പാലാ നിയോജക മണ്ഡലത്തില്‍നിന്നും തുടര്‍ച്ചയായി വിജയിപ്പിച്ച് കെ എം മാണിയെ നിയമസഭയില്‍ എത്തിയ്ക്കുകയായിരുന്നു പാലാക്കാര്‍. 13 തവണ ഒരേ നിയോജക മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി വിജയിച്ച രാജ്യത്തെ തന്നെ ഏക ജനപ്രതിനിധിയായിരുന്നു കെ.എം മാണി.
ഒരു നേതാവിനും ലഭിക്കാത്ത സ്നേഹമാണ് പാലായ്ക്ക് മാണിയോട്...!! ഓരോ തിരഞ്ഞെടുപ്പിനും മുന്‍പേ വിജയം ഉറപ്പിക്കുന്ന നേതാവായിരുന്നു KM Mani.അഭ്യൂഹങ്ങള്‍ ഭൂരിപക്ഷം സംബന്ധിച്ച് മാത്രം ...!!
സംസ്ഥാന സര്‍ക്കാര്‍ പാലായുടെ മാണിയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയാണ് പാലാ ബൈപ്പാസിന് അദ്ദേഹത്തിന്‍റെ പേര് നല്‍കുക എന്നത്.
Also Read: മാണിയെ പൂട്ടാന്‍ വി.എസ്; ബാര്‍ കോഴക്കേസില്‍ തടസ ഹര്‍ജി
കെ.എം. മാണി തന്നെയാണ് പാലാ ബൈപ്പാസിന് രൂപം നൽകിയത്.
കെ.എം. മാണിയുടെ പാലായിലെ വീടിന് മുന്നിലൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്. ബൈപാസിന് വേണ്ടി അദ്ദേഹം സ്വന്തം വസ്തു സൗജന്യമായി വിട്ടു നൽകിയിരുന്നു. പാലാ പുലിയന്നൂര്‍ ജംഗ്ഷന്‍ മുതല്‍ കിഴതടിയൂര്‍ ജംഗ്ഷന്‍ വരെയുള്ള പാലാ ബൈപ്പാസാണ് കെ.എം മാണി ബൈപ്പാസ് റോഡ് എന്ന് നാമകരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്.
പാലാ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ധന മന്ത്രിയായിരിക്കെ കെ.എം മാണി ബൈപ്പാസ് പദ്ധതിക്ക് രൂപം നൽകിയത്. റെക്കോർഡ് വേഗതയിൽ പണിതീർത്ത റോഡാണ് ഇത്. പ്രകൃതി ഭംഗി നിലനിർത്തി പരിസ്ഥിതിക്ക് കോട്ടം തട്ടാതെയായിരുന്നു നിർമ്മാണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...