ന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇത്തവണ നാല് മലയാളികൾക്കാണ് പത്മശ്രീ പുരസ്‌ക്കാരത്തിൽ ഇടം നേടാൻ കഴിഞ്ഞത്. പി നാരായണ കുറുപ്പ് (സാഹിത്യം-വിദ്യാഭ്യാസം), കെ വി റാബിയ, ശങ്കരനാരായണൻ മേനോൻ ചുണ്ടയിൽ (കായികം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണം), (സാമൂഹികപ്രവർത്തനം) എന്നിവരാണ് പത്മശ്രീ പുരസ്ക്കാരത്തിന് അർഹരായ മലയാളികൾ.
വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് ഡോ. ശോശാമ്മ ഐപ്പിനെ പത്മശ്രീ നൽകി രാഷ്ട്രം ആദരിക്കുന്നത്. സാഹിത്യമേഖലയിലെ സംഭാവനയ്ക്കാണ് കവിയും നിരൂപകനുമായ പി നാരായണ കുറുപ്പിനെ പുരസ്ക്കാരത്തിന് അർഹനാക്കിയത്.
Also Read: PADMA AWARDS 2022 | ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ നൽകി ആദരിച്ച് രാജ്യം
അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് കെ.വി.റാബിയ. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നു. റാബിയയുടെ ആത്മകഥയാണ് "സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്" എന്ന കൃതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...