Oommen Chandy Demise : പ്രിയ നേതാവിനെ അവസാന ഒരു നോക്ക് കാണാൻ... തലസ്ഥാനനഗരിയിൽ ജനസാഗരം; കണ്ണീരണിഞ്ഞ് സഹപ്രവർത്തകർ

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുൾപ്പെടെ വലിയ സംഘ ജനകൂട്ടമാണ് ഉമ്മൻ ചാണ്ടിയെ ഒരു നോക്ക് കാണാൻ സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിലെ ഒത്തുകൂടിയത്

Written by - Zee Malayalam News Desk | Last Updated : Jul 18, 2023, 10:50 PM IST
  • തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൌസിൽ പ്രിയപ്പെട്ടവരുടെ കുഞ്ഞൂഞ്ഞിന്റെ ഭൗതികശരീരം എത്തിച്ചപ്പോൾ അവിടെ കൂടി നിന്നവർ ഒന്നടങ്കം കരഞ്ഞു. \
  • ഉറ്റ ചങ്ങാതിയുടെ വിടവാങ്ങലിൽ എ.കെ ആന്റണി വിങ്ങിപ്പൊട്ടി.
  • ഒരു സമയം രാഷ്ട്രീയ ജീവിതം ആരംഭിച്ച വി.എം സുധീരന്റെ കണ്ണുകൾ നിറഞ്ഞു.
  • കാരണം ഉമ്മൻ ചാണ്ടി അവർക്ക് വെറുമൊരു രാഷ്ട്രീയ സഹപ്രവർത്തകനല്ല.
Oommen Chandy Demise : പ്രിയ നേതാവിനെ അവസാന ഒരു നോക്ക് കാണാൻ... തലസ്ഥാനനഗരിയിൽ ജനസാഗരം; കണ്ണീരണിഞ്ഞ് സഹപ്രവർത്തകർ

മായിക്കാൻ സാധിക്കാത്ത വേദനയാണ് കോൺഗ്രസ് പ്രവർത്തകർക്ക് ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങിലൂടെ ഉണ്ടായിരിക്കുന്നത്. പ്രിയ നേതാവിന്റെ ചേതനയറ്റ ശരീരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ മുതൽ വൻ ജനവലി ഒരു നോക്ക് കാണാൻ ഒത്തുകൂടിയത്. ജനനായകൻ തങ്ങളിലൂടെ ജീവിക്കുന്നുയെന്ന് മുദ്രവാക്യങ്ങൾ വിളിച്ചുകൊണ്ട് സഹപ്രവർത്തകർ തങ്ങളുടം വിഷമം ഉള്ളിൽ ഒതുക്കി.

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൌസിൽ പ്രിയപ്പെട്ടവരുടെ കുഞ്ഞൂഞ്ഞിന്റെ  ഭൗതികശരീരം എത്തിച്ചപ്പോൾ അവിടെ കൂടി നിന്നവർ ഒന്നടങ്കം കരഞ്ഞു. ഉറ്റ ചങ്ങാതിയുടെ വിടവാങ്ങലിൽ എ.കെ ആന്റണി വിങ്ങിപ്പൊട്ടി. ഒരു സമയം രാഷ്ട്രീയ ജീവിതം ആരംഭിച്ച വി.എം സുധീരന്റെ കണ്ണുകൾ നിറഞ്ഞു. കാരണം ഉമ്മൻ ചാണ്ടി അവർക്ക് വെറുമൊരു രാഷ്ട്രീയ സഹപ്രവർത്തകനല്ല.

ALSO READ : Mammootty Remembers Oommen Chandy: 'നാട്ടുകാർക്കിടയിൽ ഞാൻ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ മാത്രമായിരുന്നു'; ഓർമ്മകൾ പങ്കിട്ട് മമ്മൂട്ടി

പുതുപ്പള്ളി ഹൌസിനെക്കാൾ വൻ ജനാവലിയായിരുന്നു സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ ഉമ്മൻ ചാണ്ടി  ഭൗതിക ശരീരം കാത്ത് നിന്നത്. സെക്രട്ടറിയേറ്റിന്റെ ചുവരുകള്‍  പതിച്ച ചിത്രങ്ങളിലെ ചിരിച്ച മുഖവുമായി പ്രിയ ഉമ്മൻ ചാണ്ടിയുടെ മുഖവും ചേതനയറ്റ് കിടക്കുന്ന ജനകീയ നേതാവിനെ കണ്ട് അവിടെ കൂടി നിന്നവർ വിലപിച്ചു. സെക്രട്ടറിയേറ്റിലെക്ക് ആമ്പുലൻസിൽ അദ്ദേഹത്തെ എത്തിച്ചപ്പോൾ സഹപ്രവർത്തകർ ഇല്ലാ..ഇല്ലാ മരിക്കുന്നില്ല..എന്ന്... മുദ്രാവാക്യം വിളിച്ച തങ്ങളുടെ വിഷമം ഉള്ളിൽ ഒതുക്കി.

രാഷ്ട്രീയത്തിൽ എതിർകക്ഷിയായിരുന്നു ഉമ്മൻ ചാണ്ടിയെ അവസാന നിമിഷം കണ്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളും ഇടറി. ഒരു അധ്യായം അടഞ്ഞു പോയിയെന്ന് പറഞ്ഞ മുഖ്യമന്ത്രി നിറകണ്ണുകളോടെയാണ് തന്റെ എതിർ കക്ഷി നേതാവിന് അന്ത്യോപചാരമർപ്പിച്ച് മടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News