Kerala Assembly Election 2021: എൽ.ഡി.എഫ് കാലത്ത് നിർമ്മിച്ച പാലങ്ങളുടെ കണക്ക് പറയാമോ? ഉമ്മൻ ചാണ്ടിയുടെ വെല്ലുവിളി

എൽ.ഡി.എഫിനെയാണ് കണക്ക് നിരത്തി ഉമ്മൻ ചാണ്ടി വെല്ലുവിളിച്ചത്

Written by - Zee Malayalam News Desk | Last Updated : Mar 28, 2021, 08:25 PM IST
  • സംഭവം ഇതൊക്കെയാണെങ്കിലും നെഗറ്റീവ് കമന്റുകൾക്കും പഞ്ഞമില്ല
  • ആയിരത്തിലേറെ കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്.
  • നാലായിരത്തിലേറെ പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്.
Kerala Assembly Election 2021: എൽ.ഡി.എഫ് കാലത്ത് നിർമ്മിച്ച പാലങ്ങളുടെ കണക്ക് പറയാമോ? ഉമ്മൻ ചാണ്ടിയുടെ വെല്ലുവിളി

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ (Oommen Chandy) കണക്ക് നിരത്തിയുള്ള വെല്ലുവിളിയാണ് ഇന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. യു.ഡി.എഫ് കാലത്ത് നിർമ്മിച്ച പാലങ്ങളുടെ ഒാരോന്നിന്റെയും കണക്ക് കാണിച്ചാണ് ഫേസ് ബുക്കിൽ അദ്ദേഹത്തിന്റെ പോസ്റ്റ്.

2011 മുതല്‍ 2016 വരെയുള്ള യുഡിഎഫ് (Udf) ഭരണകാലത്ത് പൂര്‍ത്തീകരിച്ച 227 പാലങ്ങളുടെ പട്ടികയാണ് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഇതിനൊപ്പമാണ് എൽഡിഎഫ് കാലത്ത് നിർമ്മിച്ച പാലങ്ങളുടെ കണക്ക് പുറത്തു വിടാമോയെന്ന് ഉമ്മൻ ചാണ്ടി ചോദിക്കുന്നത്.  

ALSO READ: Kerala Assembly Election 2021 : മുരളി തുമ്മാരുകുടിക്ക് നേരിട്ടറിയുമ്പോൾ ബഹുമാനം തോന്നുന്നയാൾ, കെ ആർ മീരയ്ക്ക് തെറി വിളിക്കുന്നയാൾ, ശരിക്കും ആരാണ് വി.ടി ബലറാം?

തെരഞ്ഞെടുപ്പ് കാലമായതുകൊണ്ടു തന്നെ നിരവധി പേരാണ് ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്.എല്‍.ഡി.എഫ് (Ldf). കാലത്ത് നിര്‍മിച്ച പാലങ്ങളുടെ പട്ടിക പുറത്തുവിടാമോ എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി. ആയിരത്തിലേറെ കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്. നാലായിരത്തിലേറെ പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്.

സംഭവം ഇതൊക്കെയാണെങ്കിലും നെഗറ്റീവ് കമന്റുകൾക്കും പഞ്ഞമില്ല. ഒരോ പാലങ്ങൾക്കും നമ്പരിട്ട് മണ്ഡലം നിരത്തിയാണ് പോസ്റ്റ്. ഇതിൽ പലതിന്റെയും ഇപ്പോഴത്തെ അവസ്ഥ മോശമാണെന്നും താഴെ കമന്റുകളുണ്ട്.

ALSO READ : Kerala Assembly Election 2021: തൃത്താലയിലെ ശക്തൻമാരുടെ പോരാട്ടവും,സി.പി.എമ്മിന്റെ അഭിമാനപ്രശ്നങ്ങളും

ഇപ്പോൾ തന്നെ നിങ്ങളൊക്കെ പണിത രണ്ട് പാലം തക‍ർന്നു അപ്പോ ബാക്കിയുള്ളവയുടെ അവസ്ഥ എങ്ങിനെയായിരിക്കുമെന്ന് പറയാനാവുമോ എന്നും കമന്റ് ചെയ്ത വിദ്വാൻ മാരുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News