Onam Kit 2023: എല്ലാവർക്കുമില്ല, ഓണക്കിറ്റ് ലഭിക്കുക 5.87 ലക്ഷം പേർക്ക്; പണമില്ലെന്ന് ഭക്ഷ്യ വകുപ്പ്

Onam Kit Distribition 2023: എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഇത്തവണ ഓണക്കിറ്റ് നൽകാനുള്ള പണമില്ലെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 23, 2023, 12:09 PM IST
  • 425 കോടിയാണ് കഴിഞ്ഞതവണ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ചെയ്ത വകയിൽ അന്ന് സർക്കാരിന് ചെലവായത്
  • മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രമാണ് ഇക്കുറി ഓണക്കിറ്റ് കിട്ടുക
  • 500 രൂപ ചെലവ് വരുന്ന 13 ഇനങ്ങൾ അടങ്ങിയ കിറ്റാണ് എല്ലാ കാർഡ് ഉടമകൾക്കും നൽകിയത്
Onam Kit 2023: എല്ലാവർക്കുമില്ല, ഓണക്കിറ്റ് ലഭിക്കുക 5.87 ലക്ഷം പേർക്ക്; പണമില്ലെന്ന് ഭക്ഷ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി ശരിവെച്ച് ഭക്ഷ്യ വകുപ്പിൻറെ നിലപാട്. പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഓണക്കിറ്റ് വിതരണം വെട്ടിച്ചുരുക്കുകയാണ്. മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രമാണ്  ഇക്കുറി  ഓണക്കിറ്റ് കിട്ടുക. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അരലക്ഷത്തിനടുത്ത് വരുന്ന അന്തേവാസികൾക്കും കിറ്റ് കിട്ടുംയ 

എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഇത്തവണ ഓണക്കിറ്റ് നൽകാനുള്ള പണമില്ലെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്. അത് കൊണ്ട് തന്നെ മുൻഗണനാ വിഭാഗത്തിലെ മഞ്ഞ കാർഡ് ഉടമകളായ 5.87 ലക്ഷം പേർക്കായിരിക്കും ഇത്തവണ കിറ്റ് കിട്ടുക. ഇതിൽ മാത്രം ചുരുക്കാനാണ് ഉത്തരവ്.30 കോടി രൂപ  ഇതിന് മാത്രം  വേണ്ടിവരും. ഇനി 35.52 ലക്ഷം പിങ്ക് കാർഡ് ഉടമകൾക്ക് കൂടി കിറ്റ് നൽകാൻ 300 കോടി രൂപ എങ്കിലും ചിലവ് വരുമെന്നാണ് കണക്ക്. 

Also Read: Case Against Vinayakan: ഉമ്മൻ ചാണ്ടിക്കെതിരായ അധിക്ഷേപം; വിനായകനെ ചോദ്യം ചെയ്ത് പോലീസ്, ഫോൺ പിടിച്ചെടുത്തു

425 കോടിയാണ് കഴിഞ്ഞതവണ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ചെയ്ത വകയിൽ സർക്കാരിന് ചെലവായത് . 500 രൂപ ചെലവ് വരുന്ന 13 ഇനങ്ങൾ അടങ്ങിയ കിറ്റാണ് എല്ലാ കാർഡ് ഉടമകൾക്കും നൽകിയത്.90 ലക്ഷം കാർഡ് ഉടമകളാണ് അന്നുണ്ടായിരുന്നത്. ഇന്നത് 93.76 ലക്ഷമാണ്.കിറ്റ് വിതരണം ചെയ്ത വകയിൽ കഴിഞ്ഞ തവണ  45 കോടി രൂപ നൽകാനുണ്ട്. ഇത് കമ്മീഷൻ ഇനത്തിലാണ്.

 റേഷൻ വ്യാപാരികൾക്ക് കിട്ടാനുള്ളതായതിനാൽ നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ ഇതിനുള്ള തുകയും കണ്ടെത്തേണ്ട സാഹചര്യത്തിലാണ് ഭക്ഷ്യവകുപ്പ്. 

കിറ്റിൽ ഉൾപ്പെട്ട ഇനങ്ങൾ അന്ന്

തുണി സഞ്ചിയടക്കം 14 ഇനങ്ങളാണ് കഴിഞ്ഞ വർഷക്കെ കിറ്റിൽ ഉൾപ്പെട്ടിരുന്നത്. ശർക്കരവരട്ടിയുടെ ലഭ്യതക്കുറവ് മൂലം കുറച്ച് കിറ്റുകളിൽ ചിപ്സാണ് ഉൾപ്പെടുത്തിയത്. മറ്റ് ഇനങ്ങൾ ചുവടെ

1.കശുവണ്ടിപ്പരിപ്പ്-50 ഗ്രാം.
2.മിൽമ നെയ്യ്-50 മി.ലി.
3.ശബരി മുളക് പൊടി-100 ഗ്രാം.
4.ഏലയ്ക്ക-20 ഗ്രാം.
5.ശബരി വെളിച്ചെണ്ണ-500 മി.ലി.
6.ശബരി തേയില-100 ഗ്രാം.
7. ശർക്കരവരട്ടി/ചിപ്സ് -100 ഗ്രാം.
8.ഉണക്കലരി-500 ഗ്രാം.
9.പഞ്ചസാര-ഒരു കിലോ ഗ്രാം.
10.ചെറുപയ- 500 ഗ്രാം.
11.തുവരപ്പരിപ്പ്-250 ഗ്രാം.
12. പൊടി ഉപ്പ്-ഒരു കിലോ ഗ്രാം.
13. തുണി സഞ്ചി-ഒരെണ്ണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News