Onam 2022: ഓണം വാരാഘോഷ പരിപാടികളിൽ ​ഗ്രീൻ പ്രോട്ടോകോൾ നിർബന്ധം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

Onam 2022: സെപ്റ്റംബർ ആറ് മുതൽ 12 വരെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികളിൽ ഹരിതചട്ടം കർശനമായി പാലിക്കാൻ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി തീരുമാനിച്ചു

Written by - Zee Malayalam News Desk | Last Updated : Sep 4, 2022, 11:41 AM IST
  • ജില്ലയിലെ എല്ലാ ഓണാഘോഷ വേദികളിലും ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിനായി ഹരിതകർമ്മ സേനയുടെ സേവനം പ്രയോജനപ്പെടുത്തും
  • നിരോധിത ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി
Onam 2022: ഓണം വാരാഘോഷ പരിപാടികളിൽ ​ഗ്രീൻ പ്രോട്ടോകോൾ നിർബന്ധം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സെപ്റ്റംബർ ആറ് മുതൽ 12 വരെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികളിൽ ഹരിതചട്ടം കർശനമായി പാലിക്കാൻ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ 30 വേദികളിലായി ഇക്കുറി വിപുലമായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടേതാണ് തീരുമാനം. കമ്മിറ്റി ചെയർമാൻ എം. വിൻസന്റ് എം.എൽ.എയുടെ അധ്യക്ഷതയിൽ തിരുവനന്തപുരം ജില്ലയിലെ ഓണാഘോഷ വേദികൾ പങ്കിടുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് യോഗം ചേർന്ന് ഓരോ സബ് കമ്മിറ്റികളും പാലിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കി.

ജില്ലയിലെ എല്ലാ ഓണാഘോഷ വേദികളിലും ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിനായി ഹരിതകർമ്മ സേനയുടെ സേവനം പ്രയോജനപ്പെടുത്തും. ഏകോപയോഗ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക, നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം തടയുക, ആഘോഷങ്ങളുടെ ഭാഗമായുള്ള അലങ്കാരങ്ങൾക്കും മറ്റും പ്രകൃതി സൗഹൃദ വസ്തുക്കൾ പ്രയോജനപ്പെടുത്തുക, വേദികൾ ശുചീകരിക്കുക, മാലിന്യം തരംതിരിച്ച് ശേഖരിച്ച് സംസ്‌കരിക്കുക തുടങ്ങിയവയാണ് പ്രധാന തീരുമാനങ്ങൾ.

ALSO READ: Onam 2022: ഓണസദ്യക്ക് ജൈവ പച്ചക്കറി; സെക്രട്ടേറിയറ്റ് വളപ്പിലെ പച്ചക്കറി വിളവെടുത്തു

വോളന്റിയർ കമ്മിറ്റിയുടെ സഹകരണത്തിൽ വിവിധ സ്‌കൂളുകളിലെയും കോളേജുകളിലെയും എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി കേഡറ്റുകൾ, വോളന്റിർമാരുടെ സേവനം ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും മുഴുവൻ സമയ പട്രോളിങ്ങും ഉണ്ടായിരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വിവിധ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ചതിന്റെ അടിസ്ഥാനത്തിൽ അത്തരം വസ്തുക്കളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ ഉണ്ടാവുമെന്ന് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി  അറിയിച്ചു. പൊതുജനങ്ങൾ ഓണാഘോഷ വേദികളിൽ നിരോധിത ഉൽപ്പന്നങ്ങൾ കൊണ്ട് വരാതിരിക്കുന്നതിനും മാലിന്യം അതത് ബിന്നുകളിൽ തരംതിരിച്ച് നിക്ഷേപിക്കുന്നതിനും ശ്രദ്ധിക്കണണെന്നും കമ്മിറ്റി അഭ്യർഥിച്ചു. നിരോധിത ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News