Omicron: കോംഗോയിൽ നിന്നെത്തിയ രോഗിയുടെ സമ്പർക്കപട്ടിക ഇന്ന് തയ്യാറാകും

Omicron In Kerala: കോംഗോയിൽ നിന്നും കൊച്ചിയിൽ എത്തി ഒമിക്രോൺ (Omicron) സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക പട്ടിക ഇന്ന് പൂർത്തിയാകുമെന്ന് റിപ്പോർട്ട്.  

Written by - Zee Malayalam News Desk | Last Updated : Dec 17, 2021, 06:46 AM IST
  • ഒമിക്രോൺ (Omicron) സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക പട്ടിക ഇന്ന് പൂർത്തിയാക്കും
  • ഇയാൾ ഏഴ് മുതൽ 11 വരെയുള്ള ദിവസങ്ങളിൽ പോയ സ്ഥലങ്ങൾ കണ്ടെത്തിയ റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്
  • ഇന്നലെയാണ് ഇയാൾക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്
Omicron: കോംഗോയിൽ നിന്നെത്തിയ രോഗിയുടെ സമ്പർക്കപട്ടിക ഇന്ന് തയ്യാറാകും

കൊച്ചി: Omicron In Kerala: കോംഗോയിൽ നിന്നും കൊച്ചിയിൽ എത്തി ഒമിക്രോൺ (Omicron) സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക പട്ടിക ഇന്ന് പൂർത്തിയാകുമെന്ന് റിപ്പോർട്ട്.  ഇയാളുടെ സമ്പർക്കപട്ടിക കണ്ടെത്താനുള്ള ഊർജിത പരിശ്രമം ആരോ​ഗ്യ വകുപ്പ് (Health Department) തുടരുകയാണ്. 

പട്ടിക ഇന്ന് പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇയാൾ ഏഴ് മുതൽ 11 വരെയുള്ള ദിവസങ്ങളിൽ പോയ സ്ഥലങ്ങൾ കണ്ടെത്തിയ റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്. ഇന്നലെയാണ് ഇയാൾക്ക് ഒമിക്രോണ്‍ (Omicron In Kerala) വകഭേദം സ്ഥിരീകരിച്ചത്. 

Also Read: Omicron India Update: കര്‍ണാടകയില്‍ 5 പുതിയ കേസുകള്‍കൂടി, ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 83 പേര്‍ക്ക്

ഇതിനിടെ ഇയാളുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.  ഇക്കാര്യം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) അറിയിച്ചു. 

സമ്പർക്കത്തിൽ പെട്ട രണ്ടുപേരിൽ ഒരാള്‍ സഹോദരനും മറ്റേയാള്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയയാളുമാണ്. ഏഴ് ദിവസം വരെ ഇവർക്ക് കര്‍ശന നിരീക്ഷണമുണ്ടായിരിക്കും. ഇതിനിടയിൽ ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും. 

Also Read: Omicron Covid Variant : കോംഗോയിൽ നിന്നെത്തിയ ഒമിക്രോൺ രോഗബാധിതന് നിരവധി പേരുമായി സമ്പര്‍ക്കം

ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു കോംഗോയിൽ നിന്നെത്തിയ ആൾക്ക് അനുവദിച്ചതെങ്കിലും ഇയാൾ ധാരാളം ആളുകളെത്തുന്ന ഷോപ്പിംഗ് മാളിലും റസ്റ്റോറന്റുകളിലുമൊക്കെ പോയിരുന്നു. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക താരതമ്യേന വലുതാണ്. 

അതുകൊണ്ടാണ് ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിൽ സമയമെടുക്കുന്നത്.  എങ്കിലും പെട്ടെന്ന് പട്ടിക തയ്യാറാക്കി റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതുണ്ടെന്നും നിർദ്ദേശമുണ്ട്.  

ഹൈറിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍, തീയറ്ററുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. 

Also Read: Horoscope December 17, 2021: ഇന്ന് ധനു രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ജനപ്രീതിയിലും വർദ്ധനവുണ്ടാകും

ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടേയും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ റാന്‍ഡം പരിശോധനയില്‍ കൊവിഡ് പോസിറ്റീവാകുന്നവരുടേയും ഒപ്പം ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന് കൊവിഡ് പോസിറ്റീവാകുന്നവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നത് തുടരുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ഡിസംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്‍ വഴി 1,47,844 യാത്രക്കാരാണ് എത്തിയത്. ഇവരില്‍ 8,920 പേരെ വിമാനത്താവളങ്ങളില്‍ വച്ചു തന്നെ പരിശോധിക്കുകയും അതില്‍ 15 പേർക്ക് കൊവിഡ് പോസിറ്റീവാകുകയും ചെയ്തു. ഇതില്‍ 13 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവരായിരുന്നു.  ഇവരുടെ എല്ലാവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

Also Read: 18 വർഷത്തിന് ശേഷം രാഹു മേടം രാശിയിൽ പ്രവേശിക്കും, ഏത് രാശികളെ കൂടുതൽ ബാധിക്കും? അറിയാം

ഒമിക്രോൺ (Omicron) ആശങ്കയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഊർജിത വാക്സിനേഷൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിലാകും ഇത് നടത്തുക. തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ച യുവതിക്ക് മറ്റാരുമായും സമ്പർക്കം ഇല്ല. 

വിമാനത്തിൽ കൂടെ യാത്ര ചെയ്ത റിസ്ക് വിഭാഗത്തിൽ ഉള്ളവരെല്ലാം തമിഴ്നാട് സ്വദേശികളാണ്.  ഇവർക്ക് പരിശോധന നടത്താൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News