നവകേരള സദസ്സിനും മുഖ്യമന്ത്രിക്കും അഭിവാദ്യമർപ്പിക്കാൻ എൽപി സ്കൂൾ വിദ്യാർഥികളെ വെയിലത്ത് നിർത്തി; പരാതി

Nava Kerala Sadas Controversy : തലശ്ശേരി ചമ്പാട് എൽ.പി സ്കൂളിൽ സ്കൂൾവിദ്യാർഥികളെയാണ് പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചത്  

Written by - Zee Malayalam News Desk | Last Updated : Nov 22, 2023, 05:30 PM IST
  • തലശ്ശേരി ചമ്പാട് എൽപി സ്കൂൾ വിദ്യാർഥികളെയാണ് അധികൃതർ പൊരിവെയിലത്ത് നിർത്തി മുദ്രവാക്യം വിളിപ്പിച്ചത്.
  • സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്ററിനും മറ്റ് അധികൃതർക്കുമെതിരെ എംഎസ്എഫ് സംസ്ഥാന ബാലാവകാശ കമ്മീഷൻ പരാതി നൽകി.
നവകേരള സദസ്സിനും മുഖ്യമന്ത്രിക്കും അഭിവാദ്യമർപ്പിക്കാൻ എൽപി സ്കൂൾ വിദ്യാർഥികളെ വെയിലത്ത് നിർത്തി; പരാതി

നവകേരള സദസ്സിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം അർപ്പിക്കാൻ എൽപി സ്കൂൾ വിദ്യാർഥികളെ പൊരിവെയിലത്ത് നിർത്തി മുദ്യവാക്യം വിളിപ്പിച്ചെന്ന് പരാതി. തലശ്ശേരി ചമ്പാട് എൽപി സ്കൂൾ വിദ്യാർഥികളെയാണ് അധികൃതർ പൊരിവെയിലത്ത് നിർത്തി മുദ്രവാക്യം വിളിപ്പിച്ചത്. സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്ററിനും മറ്റ് അധികൃതർക്കുമെതിരെ എംഎസ്എഫ് സംസ്ഥാന ബാലാവകാശ കമ്മീഷൻ പരാതി നൽകി.

കടുത്തവെയിലിൽ സ്കൂൾ അസ്സംബ്ലി പോലും നടത്താൻ പാടില്ല എന്ന ചട്ടം നിലനിൽക്കെ ബാലവകാശ നിയമങ്ങളെ കാറ്റിൽ പറത്തിയാണ് ഇത്തരത്തിൽ കടുത്ത ബാലാവകാശ ലംഘനം നടത്തിയിട്ടുള്ളതാണ് എംഎസ്എഫ് പരാതിയിൽ പറയുന്നത്. നവകേരള യാത്രയ്ക്കുപയോഗിക്കുന്ന ബസ് കടന്നുപോകുമ്പോൾ വിദ്യാർഥികൾ കൊണ്ട് മുദ്രവാക്യം വിളിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വരികയും ചെയ്തു. കുട്ടികളോട് മുദ്രവാക്യം വിളിക്കുന്നത് തുടരാൻ അധികൃതർ ആവശ്യപ്പെടുന്നത് വീഡിയോയിൽ നിന്നും കേൾക്കാൻ സാധിക്കുന്നുണ്ട്. സംഭവത്തിൽ ഹെഡ്മാസ്റ്റർക്കും മറ്റ് സ്കൂൾ സ്റ്റാഫുകൾക്കും എതിരെ നടപടിയെടുക്കണമെന്നാണ് എംഎസ്എഫ് പരാതിയിൽ ആവശ്യപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News