Nava kerala Sadas: നവകേരള സദസ്: ഉദ്ഘാടനത്തിനായി മുഖ്യമന്തിയേയും മന്ത്രിമാരേയും വഹിച്ച് ബസ് മഞ്ചേശ്വരത്തേക്ക്

Navakerala Sadas: നവകേരള സദസിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 3.30-നാണ്. 

Written by - Zee Malayalam News Desk | Last Updated : Nov 18, 2023, 03:39 PM IST
  • ആശംസ നേരുന്നത് മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ, എ.കെ.ശശീന്ദ്രൻ, കെ.കൃഷ്ണൻ കുട്ടി, ആന്റണി രാജു എന്നിവരാണ്.
  • ചീഫ് സെക്രട്ടറി ഡോ.വി.വേണു സ്വാഗതവും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നന്ദിയും പറയും.
Nava kerala Sadas: നവകേരള സദസ്: ഉദ്ഘാടനത്തിനായി മുഖ്യമന്തിയേയും മന്ത്രിമാരേയും വഹിച്ച് ബസ് മഞ്ചേശ്വരത്തേക്ക്

മഞ്ചേശ്വരം: നവകേരള ഉദ്ഘാനം ചെയ്യുന്നതിനായി  മുഖ്യമന്തിയേയും മന്ത്രിമാരേയും വഹിച്ച് ബസ് ഗസ്റ്റ് ഹൗസിൽ നിന്ന് പുറപ്പെട്ടു. നവകേരള സദസിന്റെ ഉദ്ഘാടനം നടക്കുന്ന മഞ്ചേശ്വരം പൈവളിഗയിലാണ് ബസ്സ് എത്തുക. നവകേരള സദസിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 3.30-നാണ്. നവകേരള സദസ് ഉദ്ഘാടനം ചെയ്യുക മുഖ്യമന്ത്രി പിണറായി വിജയൻ ആണ്. ചടങ്ങിൽ അധ്യക്ഷത റവന്യു മന്ത്രി കെ. രാജൻ വഹിക്കുേ. ആശംസ നേരുന്നത് മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ, എ.കെ.ശശീന്ദ്രൻ, കെ.കൃഷ്ണൻ കുട്ടി, ആന്റണി രാജു എന്നിവരാണ്. ചീഫ് സെക്രട്ടറി ഡോ.വി.വേണു സ്വാഗതവും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നന്ദിയും പറയും. 

മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, കെ. രാധാകൃഷ്ണൻ, വി.എൻ.വാസവൻ, ജെ. ചിഞ്ചുറാണി, സജി ചെറിയാൻ,  ജി.ആർ. അനിൽ, ‌പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, വി.ശിവൻകുട്ടി, എം.ബി.രാജേഷ്,ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി. അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം.തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഡിസംബർ 23-ന് വൈകിട്ട് ആറിനാണ് സമാപനം.

ALSO READ: വീണ്ടും റോബിൻ ബസ് ഓടി തുടങ്ങി; 200 മീറ്ററിൽ എംവിഡിയുടെ പിഴ 7500 രൂപ

 

നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുകയുമാണ്  സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിന്റെ ലക്ഷ്യം.  കേരളത്തിലെ 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും. സ്വാതന്ത്ര്യസമര സേനാനികൾ, തെരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ പ്രതിഭകൾ,അവാർഡ് ജേതാക്കൾ, വിവിധ മേഖലകളിലെ പ്രമുഖർ, കലാകാരൻമാർ, സെലിബ്രിറ്റികൾ,  തെയ്യം കലാകാരൻമാർ, സാമുദായിക സംഘടനാ നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ മണ്ഡലം സദസിലെ പ്രത്യേക ക്ഷണിതാക്കളാകും.

 രാവിലെ ഒന്‍പതു മണിക്ക് ഓരോ മണ്ഡലത്തിലെയും പ്രത്യേക ക്ഷണിതാക്കളുമായി മന്ത്രിസഭായോഗം നടക്കുന്നതൊഴികെയുള്ള ദിവസങ്ങളിൽ  കൂടിക്കാഴ്ച നടക്കും. ഓരോ വേദിയിലും ജനങ്ങളിൽനിന്ന് പരാതികൾ സ്വീകരിക്കുന്നതിന്  സംവിധാനമുണ്ടാവും. പരാതികൾ നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് മുതൽ സ്വീകരിച്ചു തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിക്കുന്നതു വരെ കൗണ്ടറുകൾ പ്രവർത്തിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News