കൊല്ലത്ത് കോൺവെന്റിൽ കന്യാസ്ത്രീ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കിണറ്റിൽ

ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു

Written by - Zee Malayalam News Desk | Last Updated : Apr 16, 2021, 12:58 PM IST
  • രാവിലെ കന്യാസ്ത്രീയെ പ്രാർഥനക്ക് കാണാത്തതിനാൽ മറ്റ് കന്യാസ്ത്രീകൾ മുറിയിലെത്തിയപ്പോഴാണ് ആത്മഹത്യാ കുറിപ്പ് കണ്ടത്
  • ശാരീരിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്
  • തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്
  • കൊല്ലം എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു
കൊല്ലത്ത് കോൺവെന്റിൽ കന്യാസ്ത്രീ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കിണറ്റിൽ

കൊല്ലം: കുരീപ്പുഴ കോൺവെന്റിലെ കന്യാസ്ത്രീയെ (Nun) മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ കോൺവെന്റിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പാവുമ്പ സ്വേദശിനി മേബിൾ ജോസഫ് ആണ് മരിച്ചത്. മുറിയിൽ നിന്ന് ആത്മഹത്യാകുറിപ്പും (Suicide) കണ്ടെടുത്തിട്ടുണ്ട്.

ഒരാഴ്ച മുമ്പാണ് മേബിൾ ജോസഫ് കുരീപ്പുഴ സെന്റ് ജോസഫ് കോൺവെന്റിൽ എത്തിയത്. ഇവർക്ക് ശാരീരിക അസ്വസ്ഥതതകൾ ഉണ്ടായിരുന്നതായി മറ്റ് കന്യാസ്ത്രീകൾ പൊലീസിനെ അറിയിച്ചു. ​ഗർഭാശയ സംബന്ധമായ അസുഖത്തിന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ALSO READ: കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ അന്തേവാസിയായ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

രാവിലെ കന്യാസ്ത്രീയെ പ്രാർഥനക്ക് കാണാത്തതിനാൽ മറ്റ് കന്യാസ്ത്രീകൾ മുറിയിലെത്തിയപ്പോഴാണ് ആത്മഹത്യാ കുറിപ്പ് കണ്ടത്. ശാരീരിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യയിലേക്ക് (Suicide) നയിച്ചതെന്ന് കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കൊല്ലം എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് (Police) സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകും. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതകൾ ഇല്ലെങ്കിലും ആത്മഹത്യാ കുറിപ്പും മേബിൾ ജോസഫിന്റെ കയ്യക്ഷരവുമായി സാമ്യമുണ്ടോയെന്ന് പരിശോധിക്കും. കിണറ്റിലെ വെള്ളവും പരിശോധനക്ക് എടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News