കോഴിക്കോട് : കഴിഞ്ഞമാസം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നോർവേ സന്ദർശനത്തിന്റെ തുടർച്ചയായി നോർവിജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡൊമിനിക് ലാംഗ് തുരങ്കപാത ആരംഭിക്കുന്ന ആനക്കാംപൊയിൽ മറിപുഴ സന്ദർശിച്ചു. തുരങ്കപാത നിർമ്മാണത്തിന് സാങ്കേതികവിദ്യ കൈമാറുന്നതിന് വിദേശ സന്ദർശനത്തിൽ കേരള സർക്കാരും നോർവേയും തമ്മിൽ ധാരണാ പത്രം ഒപ്പിട്ടിപ്പെട്ടിരുന്നു.
ഏറ്റവും അനുയോജ്യമായ പദ്ധതിയാണിതെന്നും തുടർനടപടികൾ നാളെ കഴിഞ്ഞ് നവംബർ 12ന് സർക്കാരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ഡോമിനിക് ലാംഗ് അറിയിച്ചു. ഡോ.കെ രവി രാമൻ, (എക്സ്പേർട്ട് മെമ്പർ, സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ്), ഡോ.നമശ്ശിവായം വി, (എക്സ്പെർട്ട് മെമ്പർ, സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ്), ഡോ.സന്തോഷ് വി, (ചീഫ് ഡിവിഷൻ പെർസ്പെക്റ്റീവ് പ്ലാനിംഗ്),ഡോ. ശേഖർ കുരിയക്കോസ്, മെമ്പർ സെക്രട്ടറി, സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി, ബീരേന്ദ്ര കുമാർ, ഡെപ്. ചീഫ് എഞ്ചിനീയർ കൊങ്കൺ റെയിൽവേ, വിശ്വ പ്രകാശ്, സൂപ്രണ്ടിങ് എഞ്ചിനീയർ, PWD, ഹാഷിം എക്സിക്യുട്ടീവ് എഞ്ചിനീയർ PWD, മിഥുൻ അസി. എക്സി. എഞ്ചിനീയർ, PWD തുടങ്ങിയ ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു. ലിന്റോ ജോസഫ് എംഎൽഎക്ക് പുറമേ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മറ്റു ജനപ്രതിനിധികൾ ഒപ്പമുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...