Lockdown: കേരളത്തിൽ ലോക്ക്ഡൗൺ വേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു; ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങും

 രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15 ശതമാനത്തിൽ ഉയർന്ന ജില്ലകളിൽ ലോക്ക്ഡൗൺ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശുപാർശ വന്നതിന് തൊട്ട് പിന്നാലെയാണ് മന്ത്രിസഭ ലോക്ക്ഡൗൺ വേണ്ടെന്ന് തീരുമാനമെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Apr 28, 2021, 01:17 PM IST
  • രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15 ശതമാനത്തിൽ ഉയർന്ന ജില്ലകളിൽ ലോക്ക്ഡൗൺ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശുപാർശ വന്നതിന് തൊട്ട് പിന്നാലെയാണ് മന്ത്രിസഭ ലോക്ക്ഡൗൺ വേണ്ടെന്ന് തീരുമാനമെടുത്തത്.
  • സംസ്ഥാനത്ത് ലോക്ക്ഡൗൺ വേണ്ടായെന്നത് മുമ്പ് സർവകക്ഷി യോഗം ചേർന്നെടുത്ത തീരുമാനമെന്നും അതിപ്പോൾ മാറ്റേണ്ട ആവശ്യമില്ലെന്നും മന്ത്രിസഭാ തീരുമാനിച്ചു.
  • സംസ്ഥാനത്ത് 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നതിന്റെ എണ്ണം കൂട്ടാനാണ് ഇപ്പോൾ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.
  • ഇതിന് വേണ്ടി ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനും മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ട്.
Lockdown: കേരളത്തിൽ ലോക്ക്ഡൗൺ വേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു; ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങും

Thiruvananthapuram: സംസ്ഥാനത്ത് ലോക്ക്ഡൗൺ (Lockdown) വേണ്ടെന്ന് മന്ത്രിസഭ യോഗം ഇന്ന് തീരുമാനിച്ചു. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15 ശതമാനത്തിൽ ഉയർന്ന ജില്ലകളിൽ ലോക്ക്ഡൗൺ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശുപാർശ വന്നതിന് തൊട്ട് പിന്നാലെയാണ് മന്ത്രിസഭ ലോക്ക്ഡൗൺ വേണ്ടെന്ന് തീരുമാനമെടുത്തത്. പകരം വാക്‌സിൻ (Vaccine) കുത്തിവെയ്പ്പ് കൂട്ടാൻ മന്ത്രിസഭാ തീരുമാനിച്ചു.

 സംസ്ഥാനത്ത് ലോക്ക്ഡൗൺ (Lockdown) വേണ്ടായെന്നത് മുമ്പ് സർവകക്ഷി യോഗം ചേർന്നെടുത്ത തീരുമാനമെന്നും അതിപ്പോൾ മാറ്റേണ്ട ആവശ്യമില്ലെന്നും മന്ത്രിസഭാ തീരുമാനിച്ചു. സംസ്ഥാനത്ത് 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നതിന്റെ എണ്ണം കൂട്ടാനാണ് ഇപ്പോൾ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടി ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനും മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ട്. 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്സിനും വാങ്ങാനാണ് ഇപ്പോൾ മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്.

ALSO READ: കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ് ഫലം: ഒരു ചെറിയ പിഴവെങ്കിലും വന്നാൽ? വലിയ വില കൊടുക്കേണ്ടി വരും

കോവിഡ് (Covid19) വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ 150 ജില്ലകളിലാണ് ലോക്ക് ഡൗണിന് കേന്ദ്ര ആരോഗ്യമന്ത്രാലയം ശുപാർശ ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലുള്ള ജില്ലകൾക്കാണ് ലോക്ക്ഡൗണിന് ശുപാർശ നൽകിയത്. എന്നാൽ ലോക്ക്നഡൗൺ എങ്ങനെ നടപ്പാക്കണമെന്ന്  സംസ്ഥാനങ്ങൾക്ക് ഫലപ്രദമായി തീരുമാനമെടുക്കാമെന്നും സംസ്ഥാങ്ങളുമായി ആലോചിച്ച് മാത്രമേ ലോക്ക്ഡൗൺ വേണോയെന്ന് തീരുമാനിക്കൂവെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഇപ്പൊൽ കേരളത്തിൽ ലോക്ക്ഡൗൺ വേണ്ടെന്ന് കേരളം കേന്ദ്രത്തെ അറിയിക്കും.

ALSO READ: പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ: രജിസ്ട്രേഷൻ ഇന്ന് മുതൽ

അതേസമയം കേരളത്തിലെ (Kerala) കോവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തൽ.  കഴിഞ്ഞ 24 മണിക്കൂറുകളിൽ കേരളത്തിൽ ആദ്യമായി കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്കുകൾ 30,000 കടന്നു. കഴിഞ്ഞ 2 ആഴ്ചകളിൽ മാത്രം സംസ്ഥാനത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 255 ശതമാനമാണ് വർധിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News