തിരുവനന്തപുരം: നീതി ആയോഗിൻറെ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്. 2019-20 വർഷത്തിലെ കണക്ക് പ്രകാരമാണിത്. തമിഴ്നാട് തെലുങ്കാന സംസ്ഥാനങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ആകെ കണക്കിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് ഉത്തർ പ്രദേശാണ്.
അതേസമയം കഴിഞ്ഞ വട്ടം മൂന്നാം സ്ഥാനത്തായിരുന്ന ആന്ധ്രാ പ്രദേശ് ഇത്തവണ നാലാം സ്ഥാനത്തേക്ക് പോയി. പക്ഷെ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ആദ്യ പത്തിൽ തന്നെ ഇടം നേടിയെന്നതുള്ളത് ശ്രദ്ധേയമാണ്.
Also Read: മദ്യവിൽപ്പനയിൽ റെക്കോർഡ്; BevCo ഔട്ട്ലറ്റുകളിൽ ഇന്നലെ വിറ്റത് 52 കോടി രൂപയുടെ മദ്യം
14 out of the 19 Larger States, 4 out of the 8 Smaller States, and 5 out of the 7 UTs showed improvement in the #StateHealthIndex scores, from the base year (2018-19) to the reference year (2019-20).
To know more - https://t.co/2UGwDKFQMJ pic.twitter.com/B4MwQOk2xa
— NITI Aayog (@NITIAayog) December 27, 2021
ആകെയുള്ള പ്രകടനത്തിൽ മിസോറാമാണ് ഏറ്റവും മികച്ച സംസ്ഥാനം. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഡൽഹിയും ജമ്മു കാശ്മീരുമാണ് ഏറ്റവും പിന്നിൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയവും വേൾഡ് ബാങ്കും ചേർന്നാണ് റിപ്പോർട്ട് തയ്യറാക്കിയത്.
കോവിഡ് പ്രതിരോധം മുതൽ അങ്ങോട്ട് എല്ലാം കേരളത്തിന് അനുകൂല ഘടകങ്ങളാണ്. സംസ്ഥാന സർക്കാരിനും ഇതിന് പലപ്പോഴായി പ്രശംസ ലഭിച്ചിട്ടുണ്ട്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA