ത്രീവ്രവാദ ബന്ധം: തൃശൂരും കോഴിക്കോടുമായി 7 ഇടത്ത് NIA യുടെ പരിശോധന

തൃശൂർ കോഴിക്കോട് ജില്ലകളിലാണ് പരിശോധന നടന്നത്. ഖത്തറിൽ പ്രവാസികളായിരുന്ന ഏഴു പേരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Dec 22, 2020, 09:16 PM IST
  • തൃശൂർ കോഴിക്കോട് ജില്ലകളിലാണ് പരിശോധന നടന്നത്
  • ഖത്തറിൽ പ്രവാസികളായിരുന്ന ഏഴു പേരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്
  • സിറിയിലുള്ള ത്രീവാ​ദ സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുട‌ർന്നാണ് പരിശോധന
ത്രീവ്രവാദ ബന്ധം: തൃശൂരും കോഴിക്കോടുമായി 7 ഇടത്ത്  NIA യുടെ പരിശോധന

തൃശൂർ: സംസ്ഥാനത്ത് ഏഴ് ഇടത്ത് എൻഐഎയുടെ റെയ്ഡ്. തൃശൂരിലും കോഴിക്കോടുമായിട്ടാണ് കേന്ദ്ര ഏജൻസി പരിശോധന നടത്തിയത്. ഖത്തിറിൽ പ്രവാസികളായിരുന്ന ഏഴ് പേർക്ക് സിറിയിലെ ത്രീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നുള്ള വിവരത്തെ തുടർന്നാണ് NIA റെയ്ഡ് നടത്തിയത്.

തൃശൂരിലെ ചാവക്കാട്, പുവത്തൂർ, വടക്കേകാട് പ്രദേശത്തെ അഞ്ച് പ്രവാസികളുടെ വീടുകളിലും, കോഴിക്കോട് രണ്ട് പേരുടെ വീടുകളിലുമാണ് NIA പരിശോധന നടത്തിയത്. മൊഹമ്മദ് ഫാസ്, മൊഹമ്മദ് ഇത്തിഷാം, അബ്ദുൾ സമീഹ്, റായിസ് റെഹ്മമാ, നബീൽ മൊഹമ്മദ്, മൊഹമ്മദ് ഷഹീൻ, മൊഹമ്മദ് അമീർ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയതെന്ന് എൻഎഐഎ അറിയിച്ചു.

ALSO READ: COVID Vaccination: ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ ബുധനാഴ്ച മുതല്‍

നേരത്തെ 2019 ജനുവരിയിൽ ആറ് പേർക്കെതിരെ ത്രീവാദ ബന്ധത്തെ തുടർന്ന് ആറ് പേർക്കെതിരെ എൻഐഎ സ്വമേധയ UAPA നിയമ ചുമത്തിയുരുന്നു. എറണാകുളം സ്വദേശിയായ ഹാഷിർ മുഹമ്മദ്. മലപ്പുറം സ്വദേശിയായ സിദ്ദിഖുൽ അക്ബർ, കണ്ണൂരിൽ നിന്നുള്ള മുഹമ്മദ് ഇ‌ർഫാൻ, കോഴിക്കോട് നിന്നുള്ള സുൽത്താൻ അബ്ദുള്ള തൃശൂർകാരനായ ഫയെസ് ഫറൂഖും കർണാടക സ്വ​ദേശിയായ താഹാ മൊഹമ്മദ് എന്നിവർക്കെതിരെയായിരുന്നു യുഎപിഎ ചുമത്തിയത്. ഇവർ 2013 മുതൽ ഖത്തിറിൽ പ്രവാസികളായിരുന്നയെന്നും, സിറിയയിലെ ത്രീവ്രവാദ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാൻ പദ്ധതിയിടുകയും ചെയ്തിരുന്നയെന്ന് എൻഐഎ അറിയിച്ചു.

ALSO READ: NIA തകർത്തത് വൻ ആക്രമണ പദ്ധതി; ഭീകരർ പാക്കിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചവർ

ഇന്ന് എൻഐഎ നടത്തിയ വീടുകളിലെ പ്രവാസികൾക്ക് നേരത്തെ അറസ്റ്റിലായ മലപ്പുറം സ്വദേശിയായ സിദ്ദിഖുൽ അക്ബറുമായി ബന്ധമുണ്ടെന്നും സിറിയിലെ (Syria) ത്രീവ്രവാദ സംഘടനകൾക്കായി പണം സംഘടിപ്പിച്ചെന്നും എൻഎഐ ഉദ്യോ​ഗസ്ഥർ അറിയിച്ചു. പരിശോധനയിൽ 9 മൊബൈൽ ഫോണും, 15 സിം കാർഡുകളും, ഒരു ഐ പാഡും, 6 ലാപ്ടോപ്പുകളും മൂന്ന് മെമ്മറി കാർഡുകളും മറ്റ് രേഖകളും എൻഐഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികായണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News