News Round Up കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ

സമരത്തിൽ നിന്നും പിന്മാറുന്നതായി കർഷക സംഘടനകൾ

Written by - Zee Malayalam News Desk | Last Updated : Jan 27, 2021, 08:58 PM IST
  • Farmers Protest: സമരത്തിൽ നിന്നും പിന്മാറുന്നതായി കർഷക സംഘടനകൾ
  • Dollar Smuggling Case: എം. ശിവശങ്കറിനെ റിമാൻഡ് ചെയ്തു
  • Liquor: മദ്യ വില്‍പ്പനയില്‍ മാറ്റങ്ങള്‍, മദ്യവിലയ്ക്കൊപ്പം മദ്യകുപ്പികളുടെ വലിപ്പവും കൂടുന്നു
News Round Up കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ

Farmers Protest: സമരത്തിൽ നിന്നും പിന്മാറുന്നതായി കർഷക സംഘടനകൾ

ഭാരതീയ കിസാന്‍ മസ്ദൂർ സംഗതൻ, ഭാരതീയ കിസാന്‍ യൂണിയന്‍  എന്നീ സംഘടനകളാണ് സമരത്തിൽ നിന്നുമുള്ള പിന്മാറ്റം അറിയിച്ചത്.

Kalisthan Movement:എന്താണിത്? ആരാണ് ഖലിസ്ഥാനികൾ?

സിഖ് മൂല്യങ്ങളിൽ അടിയുറച്ച് നിലനിൽക്കുന്ന ഒരു സമ്പ്രദായം പ്രചരിപ്പിക്കുകയും അത് നിത്യജീവിതത്തിന്റെ ഭാഗമാക്കി ഒരു രാഷ്ട്രം സ്ഥാപിക്കാനുള്ള യജ്ഞവുമായാണ് ഖലിസ്ഥാൻ പ്രസ്ഥാനം പഞ്ചാബിൽ വൻ സ്വാധീനമായി വളർന്നത്

Dollar Smuggling Case: എം. ശിവശങ്കറിനെ റിമാൻഡ് ചെയ്തു

കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒന്‍പതുവരെയാണ്  എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ശിവശങ്കറിനെ റിമാൻഡ് ചെയ്തത്.  കേസിൽ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് കോടതി അനുമതിയോടെ എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്

Liquor: മദ്യ വില്‍പ്പനയില്‍ മാറ്റങ്ങള്‍, മദ്യവിലയ്ക്കൊപ്പം മദ്യകുപ്പികളുടെ വലിപ്പവും കൂടുന്നു

ഫെബ്രുവരി 1 മുതലാണ് മാറ്റങ്ങള്‍ നിലവില്‍ വരുക. അതായത് ഒന്നാം തിയതി മുതല്‍ മദ്യത്തിന് വില കൂടുന്നതോടോപ്പം മാറ്റങ്ങളും നിലവില്‍ വരും. 

 

 

Trending News