News Round up: കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ

കഴിഞ്ഞ വർഷം കൊണ്ട് അവസരം തീർന്നവർക്ക് വീണ്ടും എഴുതാം

Written by - Zee Malayalam News Desk | Last Updated : Feb 6, 2021, 09:00 PM IST
  • മുപ്പതിലധികം രാജ്യങ്ങള്‍, ക്വാറന്റൈന്‍ നിര്‍ബന്ധമാക്കാന്‍ ബ്രിട്ടന്‍
  • കാർഷിക നിയമങ്ങൾക്കെതിര കർഷകരുടെ വഴി തടയൽ സമരം
  • സിവിൽ സർവ്വീസ് എഴുതാൻ അവസരം തീർന്നവർക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം
News Round up: കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ

Civil Service Re Appear: കഴിഞ്ഞ വർഷം കൊണ്ട് അവസരം തീർന്നവർക്ക് വീണ്ടും എഴുതാം

കഴിഞ്ഞ വർഷത്തോടെ സിവിൽ സർവ്വീസ് (civil service) എഴുതാൻ അവസരം തീർന്നവർക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം.കോവിഡ് പ്രതിസന്ധിക്കിടെ പലർക്കും പരീക്ഷ എത്താനായിരുന്നില്ല. 

Covid-19: കോവിഡ് വ്യാപനത്തില്‍ കുറവില്ല, 5,942 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കോവിഡ്‌ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  സാമ്പിള്‍ പരിശോധനയും  വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ 24  മണിക്കൂറില്‍  ഏകദേശം  82,000  ല്‍ അധികം സാമ്പിളുകളാണ്  പരിശോധിച്ചത്. 

Chakka jam LIVE: വഴിതടയൽ പ്രതിഷേധം,ഡൽഹി അതിർത്തികളിൽ ഇന്റർനെറ്റ് സസ്പെൻഡ് ചെയ്തു

കാർഷിക നിയമങ്ങൾക്കെതിര കർഷകരുടെ വഴി തടയൽ സമരം(ചക്ക ജാം) അതിർത്തിയിൽ തുടരുന്നു. രാജ്യവ്യാപകമായി ദേശീയ- സംസ്ഥാന പാതകൾ സമരക്കാർ തടയുകയാണ്. ഡൽഹി അതിർത്തിയിൽ സമരം തുടരുന്നതിനിടെയാണ് വിവിധ സംസ്ഥാനങ്ങളിൽ ദേശീയ പാതകൾ ഉപരോധിക്കുന്നത്. 

UK: Red Listല്‍ മുപ്പതിലധികം രാജ്യങ്ങള്‍, ക്വാറന്റൈന്‍ നിര്‍ബന്ധമാക്കാന്‍ ബ്രിട്ടന്‍

രാജ്യത്ത്  Covid വ്യാപനം  തീവ്രമായതോടെ പ്രതിരോധ നടപടികള്‍  ശക്തമാക്കി ബ്രിട്ടന്‍ ...  മുപ്പതിലധികം  രാജ്യങ്ങളുടെ പട്ടിക 'റെഡ് ലിസ്റ്റ്' തയ്യാറാക്കി.പട്ടികയിലുള്ള ഈ  രാജ്യങ്ങളില്‍ നിന്ന് UKയിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് ഫെബ്രുവരി 15 മുതല്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ഹോട്ടലുകള്‍, മറ്റ് താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ 10 ദിവസത്തേക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി.

Trending News