News Round Up:കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ

പ്രക്ഷോഭകാരികളെ ഒരോരുത്തരെയും തേടിപ്പിടിക്കാൻ ഡൽഹി പോലീസ്

Written by - Zee Malayalam News Desk | Last Updated : Jan 31, 2021, 09:00 PM IST
  • Petrol വില തുടർച്ചയായ നാലാം ദിവസം മാറ്റമില്ലാതെ തുടരുന്നു
  • KK Ragesh MPക്ക് കോവിഡ് സ്ഥീരീകരിച്ചു
  • കോവിഡ് പരിശോധനക്കായി നൽകിയ ആന്റിജൻ കിറ്റുകൾ ആരോ​ഗ്യവകുപ്പ് തിരിച്ചു വിളിക്കുന്നു
News Round Up:കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ

Delhi Farmer Riots: പ്രക്ഷോഭകാരികളെ ഒരോരുത്തരെയും തേടിപ്പിടിക്കാൻ ഡൽഹി പോലീസ്

റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്ടർ റാലിയും തുടർന്നുണ്ടായ പ്ര​ക്ഷോഭത്തിനും കാരണക്കാരായ ഒാരോരുത്തരെയും തേടിപ്പിടിക്കാൻ ഡൽഹി പോലീസ്. ഇതിനായി എല്ലാവഴികളും ഉപയോ​ഗിക്കാനാണ് പോലീസിന്റെ തീരുമാനം. 

Union Budget 2021: Petrol വില തുടർച്ചയായ നാലാം ദിവസം മാറ്റമില്ലാതെ തുടരുന്നു

പെട്രോൾ - ഡീസൽ വില  തുടർച്ചയായ നാലാം ദിവസം വർധനയില്ലാതെ തുടരുന്നു. നാളെ ബജറ്റ് അവതരണം നടക്കാനിരിക്കെയാണ് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നത്. പെട്രോളിന് മുംബൈയിൽ (Mumbai) 92.86 രൂപയും, ചെന്നൈയിൽ 88.82 രൂപയും, കൊൽക്കത്തയിൽ 87.69 രൂപയുമാണ് വില.

KK Ragesh MPക്ക് കോവിഡ് സ്ഥീരീകരിച്ചു,ഡല്‍ഹി മെഡാന്റ ആശുപത്രിയിലാണ് അദ്ദേഹം

കേരളത്തിൽ നിന്നുള്ള രാജ്യസഭാം​ഗം കെ.കെ ​രാ​ഗേഷ് എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു തന്റെ ഫേസ്ബുക്കി പേജിലാണ് അദ്ദേഹം കോവി‍ഡ് പോസിറ്റീവാണെന്ന് വ്യക്തമാക്കിയത്.ഡല്‍ഹി മെഡാന്റ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. 

 

Covid Test Kits: പരിശോധിക്കുന്ന എല്ലാവരും പോസിറ്റീവ്, കിറ്റുകൾ

സംസ്ഥാനത്ത് കോവിഡ് പരിശോധനക്കായി നൽകിയ ആന്റിജൻ കിറ്റുകൾ ആരോ​ഗ്യവകുപ്പ് തിരിച്ചു വിളിക്കുന്നു. പരിശോധിക്കുന്ന എല്ലാവർക്കും പോസിറ്റീവ് കാണിക്കാൻ തുടങ്ങിയതോടെയാണ് വകുപ്പിന്റെ നടപടി. 

 

 

Trending News