Idukki News: അമ്മൂമ്മയോടൊപ്പം കാണാതായ നവജാത ശിശു മരിച്ച നിലയിൽ; സംഭവം ഇടുക്കിയിൽ

ഇടുക്കി സ്വദേശി ചിഞ്ചുവിന്റെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയാണ് വീടിന് സമീപത്തെ പുരയിടത്തിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്.   

Written by - Zee Malayalam News Desk | Last Updated : Aug 16, 2024, 11:50 AM IST
  • കുഞ്ഞിനെ ഉടൻ തന്നെ നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
  • മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടു പോയി.
Idukki News: അമ്മൂമ്മയോടൊപ്പം കാണാതായ നവജാത ശിശു മരിച്ച നിലയിൽ; സംഭവം ഇടുക്കിയിൽ

ഇടുക്കി: അമ്മുമ്മയോടൊപ്പം കാണാതായ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മണ്ണാർ സ്വദേശി പുത്തൻപുരയ്ക്കൽ ചിഞ്ചുവിന്റെ 60 ദിവസം പ്രായമായ കുഞ്ഞ് ആണ് മരിച്ചത്. ചിഞ്ചുവിന്റെ മാതാവ് ജാൻസിയ്ക്കൊപ്പം കഴിഞ്ഞ രാത്രിയിൽ കുഞ്ഞിനെ കാണാതാവുകയായിരുന്നു. പുലർച്ചെയോടെയാണ് ജാൻസിയും കുഞ്ഞും വീട്ടിൽ ഇല്ലെന്ന് വീട്ടുകാർ മനസിലാക്കുന്നത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ സമീപത്തെ പുരയിടത്തിൽ നിന്നും കുഞ്ഞിനെയും ജാൻസിയേയും കണ്ടെത്തി. 

കുഞ്ഞിനെ ഉടൻ തന്നെ നെടുംകണ്ടം താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക് കൊണ്ടു പോയി. അവശ നിലയിൽ ആയിരുന്ന ജാൻസിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക് മാറ്റി. ഇവർ അപകട നില തരണം ചെയ്തു. 

Also Read: Murder Case: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ഗുണ്ടാ ലിസ്റ്റിലുള്ളയാൾ

കഴിഞ്ഞ രാത്രി 10.30 വരെ കുടുംബാംഗങ്ങൾ വീട്ടിൽ ഇരുന്ന് സംസാരിച്ചിരുന്നു. തുടർന്ന് ചിഞ്ചു കുഞ്ഞുമായി ഉറങ്ങാൻ പോയി. പുലർച്ചെ ചിഞ്ചു എണീറ്റപ്പോൾ ആണ് കുട്ടി അടുത്ത് ഇല്ലെന്ന് മനസിലാവുന്നത്. ജാൻസിയെയും കണ്ടില്ല. തുടർന്ന് അന്വേഷണം നടത്തുകയായിരുന്നു. ജാൻസിയ്ക് മാനസിക വൈകല്യം ഉണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. കുട്ടിയുടെ മരണ കാരണം വ്യക്തമല്ല. ഉടുമ്പഞ്ചോല പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News