നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജർ മരിച്ച നിലയിൽ

രാവിലെ ബാങ്കിലെത്തിയശേഷം ഭക്ഷണം കഴിക്കുവാനായി വീട്ടിലേക്ക് മടങ്ങി പോയിരുന്നു. വീട്ടിലെത്തിയ ദീപു മുറിക്കുള്ളിൽ കടന്ന് കതകടച്ചശേഷം പുറത്തേക്ക് വന്നില്ല.

Written by - Zee Malayalam News Desk | Last Updated : Nov 13, 2023, 11:50 AM IST
  • ബാങ്കിലെത്തിയശേഷം ഭക്ഷണം കഴിക്കുവാനായി വീട്ടിലേക്ക് മടങ്ങി പോയിരുന്നു
  • ഭാര്യ നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
  • അസ്വാഭാവികമരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജർ മരിച്ച നിലയിൽ

ഇടുക്കി: നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദീപുവിനെ വീടിനുള്ളിലെ കിടപ്പുമുറിയിൽ  മരിച്ച  നിലയിൽ കണ്ടെത്തിയത്.

രാവിലെ ബാങ്കിലെത്തിയശേഷം ഭക്ഷണം കഴിക്കുവാനായി വീട്ടിലേക്ക് മടങ്ങി പോയിരുന്നു. വീട്ടിലെത്തിയ ദീപു മുറിക്കുള്ളിൽ കടന്ന് കതകടച്ചശേഷം പുറത്തേക്ക് വന്നില്ല. വീട്ടിലെത്തിയ ആളെ കാണാഞ്ഞതിനെ തുടർന്ന് ഭാര്യ നടത്തിയ തിരച്ചിലിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്. ഉടൻതന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല.

കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.  അസ്വാഭാവികമരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് രമ സുകുമാരൻ അമ്മയാണ്. കെ എസ് എസ് പി യു ജില്ലാ പ്രസിഡൻറ് കെ കെ സുകുമാരൻ അച്ഛനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News