കോട്ടയം: നാർകോട്ടിക് ജിഹാദ് (Narcotic Jihad) വിവാദത്തിൽ നിലപാടിലുറച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. പരാമർശത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ സ്വന്തം നിലപാടുകളെ ന്യായീകരിക്കുകയാണ് ബിഷപ്പ്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ദീപികയിൽ എഴുതിയ ലേഖനത്തിലാണ് വിവാദ പ്രസ്താവനയെ (Statement) ന്യായീകരിക്കുന്നത്.
മതേതര വഴിയിലൂടെ വർഗീയ കേരളത്തിലേക്ക് നാം എത്തിപ്പെടുമോയെന്ന് ആശങ്കയെന്നാണ് പാലാ ബിഷപ്പ് പറയുന്നത്. തിന്മകൾക്കെതിരെ കൈകോർത്തൽ മത മൈത്രി തകരില്ലെന്നും ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ദീപിക പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിവാദ പരാമർശത്തെ ന്യായീകരിക്കുന്നത്. ഗാന്ധിജിയുടെ നിലപാടുകളും ഉദ്ധരണികളും ചേർത്താണ് ലേഖനം.
തുറന്നു പറയേണ്ടപ്പോൾ നിശ്ശബ്ദനായിരിക്കരുതെന്നും തിന്മകൾക്കെതിരെ കൈകോർത്താൽ മതമൈത്രി തകരില്ലെന്നും പാലാ ബിഷപ്പ് പറയുന്നു. ക്രിസ്ത്യൻ പെൺകുട്ടികളെ മതംമാറ്റുകയെന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർകോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.
മതേതരത്വം ഭാരതത്തിന് പ്രിയതരമാണെങ്കിലും കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കുമെന്നും ലേഖനത്തിൽ പറയുന്നു. പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലും കോളേജിലും ഹോസ്റ്റലിലും കച്ചവടസ്ഥാപനങ്ങളിലും അങ്ങനെ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം ജിഹാദികൾ വലവിരിച്ചുവെന്ന് നാം തിരിച്ചറിയണമെന്നാണ് ബിഷപ്പ് വിവാദ പ്രസംഗത്തിൽ പറഞ്ഞത്.
നാം ഒരുപാട് വൈകിപ്പോയി. കേരളത്തിൽ ലൗവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. നാർക്കോട്ടിക് ജിഹാദാണ് നടക്കുന്നത്. അമുസ്ലീങ്ങളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ ലഹരിമരുന്നിന് അടിമയാക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ബിഷപ്പ് ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...