Narcotic Jihad: രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്; സംഘപരിവാർ അജണ്ടയിൽ വീഴരുതെന്ന് വിഡി സതീശൻ, ബിഷപ്പിനെ പിന്തുണച്ച് വി. മുരളീധരൻ

കുഴപ്പം ഉണ്ടാക്കാൻ മാത്രമായി വന്നിരിക്കുന്ന ചില ആളുകൾക്ക് അവസരം നൽകരുതെന്നും വിഡി സതീശൻ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Sep 11, 2021, 05:08 PM IST
  • സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് വിഷയം വളർത്തരുത്
  • കേരളത്തിൽ സമുദായ സംഘർഷം ഉണ്ടാകാതെ നോക്കണം
  • സമുദായ മൈത്രി നിലനിൽക്കണം എന്നാണ് ആഗ്രഹിക്കുന്നത്
  • മുഖ്യധാരാ രാഷ്ട്രീയ പാട്ടികളും മാധ്യമങ്ങളും പ്രശ്നം വഷളാകാതെ നോക്കണമെന്നും വിഡി സതീശൻ നിർദ്ദേശിച്ചു
Narcotic Jihad: രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്; സംഘപരിവാർ അജണ്ടയിൽ വീഴരുതെന്ന് വിഡി സതീശൻ, ബിഷപ്പിനെ പിന്തുണച്ച് വി. മുരളീധരൻ

കൊച്ചി: നാർക്കോട്ടിക് ജിഹാദ് (Narcotic Jihad) സംഘപരിവാർ അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുകയാണ് ലക്ഷ്യമെന്നും കുഴപ്പം ഉണ്ടാക്കാൻ മാത്രമായി വന്നിരിക്കുന്ന ചില ആളുകൾക്ക് അവസരം നൽകരുതെന്നും വിഡി സതീശൻ പറഞ്ഞു.

സമൂഹത്തെ ഭിന്നിപ്പിക്കുന്ന തലത്തിലേക്ക് വിഷയം വളർത്തരുത്. കേരളത്തിൽ സമുദായ സംഘർഷം ഉണ്ടാകാതെ നോക്കണം. സമുദായ മൈത്രി നിലനിൽക്കണം എന്നാണ് ആഗ്രഹിക്കുന്നത്. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ നന്നല്ലെന്ന് വിശദീകരിച്ച സതീശൻ മുഖ്യധാരാ രാഷ്ട്രീയ പാട്ടികളും മാധ്യമങ്ങളും പ്രശ്നം വഷളാകാതെ നോക്കണമെന്നും നിർദ്ദേശിച്ചു.

ALSO READ: Uniformity in Holy Mass: സിറോ മലബാർ സഭയിലെ ആരാധനക്രമം ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ ഇരിങ്ങാലക്കുട രൂപതയിലും പ്രതിഷേധം

ബിഷപ്പ് ഉന്നയിച്ച ആരോപണം വഷളാക്കാൻ മറ്റൊരു വിഭാഗം ശ്രമിക്കുന്നുണ്ട്. അതിലേക്ക് പോകാതെ വിഷയം അവസാനിപ്പിക്കാൻ ശ്രമിക്കണം. പരാതിയുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കുകയും സർക്കാർ പ്രശ്നപരിഹാര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന പാലാ ബിഷപ്പിൻറെ പരാമർശം അതിരുകടന്നതാണെന്നും മതമേലധ്യക്ഷന്മാർ സംയമനവും ആത്മനിയന്ത്രണവും പാലിക്കണമെന്ന് വിഡി സതീശൻ (VD Satheesan) ആവശ്യപ്പെട്ടിരുന്നു.

ALSO READ: Uniformity in Holy Mass: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം പള്ളിയിൽ വായിക്കില്ലെന്ന് വൈദികർ

അതേസമയം പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക്ക് ജിഹാദിനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രം​ഗത്തെത്തി. അപ്രിയ സത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കളായെന്നും മുരളീധരന്‍ പറഞ്ഞു.

ജോസഫ് മാഷിന്‍റെ കൈവെട്ടിയ കാലംകഴിഞ്ഞു. ജിഹാദികളെ പിന്തുണയ്ക്കുന്നവർ അത് മനസ്സിലാക്കണം. കേരളത്തിൽ നാര്‍ക്കോട്ടിക്ക് ജിഹാദ് ഉണ്ടായെന്ന് കേന്ദ്രസർക്കാരിന് അറിവുണ്ടോയെന്ന് അന്വേഷിച്ച് പറയാമെന്നും മുരളീധരൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News