George Muthoot ന്റെ മരണം നാലാം നിലയിൽ നിന്നും വീണ്, ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്

രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി ജോർജ്ജ് മുത്തൂറ്റിന്റെ മരണം ടെറസിൽ നിന്നും വീണതിനെ തുടർന്നെന്ന് റിപ്പോർട്ട്.  വെള്ളിയാഴ്ച രാത്രി അദ്ദേഹം വീടിന്റെ ടെറസിൽ നിന്നും വീണാതായിട്ടാണ് റിപ്പോർട്ട്.     

Written by - Zee Malayalam News Desk | Last Updated : Mar 7, 2021, 10:44 AM IST
  • മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എംജി ജോർജ്ജ് മുത്തൂറ്റ് വെള്ളിയാഴ്ച രാത്രി മരണമടഞ്ഞു.
  • അദ്ദേഹം നാലാം നിലയിൽ നിന്നും വീണതാണ് മരണകാരണം.
  • മരണത്തിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
George Muthoot ന്റെ മരണം നാലാം നിലയിൽ നിന്നും വീണ്, ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്

ന്യുഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എംജി ജോർജ്ജ് മുത്തൂറ്റ് (MG George Muthoot)  വെള്ളിയാഴ്ച രാത്രി മരണമടഞ്ഞു.  വാർത്തകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം നാലാം നിലയിൽ നിന്നും വീണതാണ് മരണകാരണം എന്നാണ്.  ഡൽഹിയിലെ കൈലാഷിലാണ് അദ്ദേഹം താമസിച്ചിരുന്നത്. 

വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് തന്റെ വസതിയിലെ നാലാം നിലയിൽ നിന്നും അദ്ദേഹം (MG George Muthoot) വീണത്.  ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മരണത്തിലുണ്ടായ ആശങ്കയെ തുടർന്ന് ഇന്നലെ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ മരണത്തിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ് (Delhi Police) അറിയിച്ചു.   

Also Read: 'ഓഫീസ് അസിസ്റ്റന്റിൽ നിന്ന് ചെയർമാൻ പദവിയിലേക്ക്' വിട പറയുന്നത് മുത്തൂറ്റിനെ ഇന്ത്യയിൽ വളർത്തിയ സ്ഥിര പ്രയ്തനശാലി- MG George Muthoot

സംഭവം നടന്ന സ്ഥലം പൊലീസ് പരിശോധിക്കുകയും താഴെ വീണുള്ള മരണമാണ് എന്ന റിപ്പോർട്ടിനെ തുടർന്ന് സിസിടിവി രേഖകൾ ശേഖരിച്ചെന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.  71 വയസുകാരനായ മുത്തൂറ്റ് എം ജി ജോർജ്ജ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. 

രാജ്യത്തെ ഏറ്റവും വലിയ ഗോൾഡ് ലോൺ (Gold Loan) നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് (NBFC)) മുത്തൂറ്റ് ഫിനാൻസ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ.  ഓർത്തഡോക്സ് ചർച്ചിന്റെ ട്രസ്റ്റി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കമ്പനി ലോകമെമ്പാടുമുള്ള അയ്യായിരത്തിലധികം ശാഖകളിൽ ബിസിനസ്സ് വളർത്തി.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News