കൈപിടിച്ചു സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു ഞാൻ സി.പി.എമ്മാ; നല്ലതല്ലേ ആർക്കായാലും ഒരു രാഷ്ട്രീയം വേണം- വൈറൽ കുറിപ്പ്

. തൻറെ കൈപിടിച്ച് താൻ സിപിഎമ്മാണെന്ന് കടക്കാരൻ പറഞ്ഞതും സാദിഖലി ശിഹാബ് തങ്ങൾ പോസ്റ്റിൽ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 20, 2023, 02:19 PM IST
  • ഗ്രാമീണതയുടെ നിഷകളങ്കതയും കുലീനതയുമായിരുന്നു അയാളുടെയും കുടുബിനിയുടെയും മുഖത്ത്
  • തൊട്ടടുത്ത വെളളച്ചാട്ടത്തിലെ ശബ്ദവും ആസ്വദിച്ചു ഞങ്ങൾ കഞ്ഞി കുടിച്ചുതീർത്തു
  • വെള്ളച്ചാട്ടവും അരുവിയുമുള്ള സ്ഥലം.അവിടെ ചെറിയൊരു കട
കൈപിടിച്ചു സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു ഞാൻ സി.പി.എമ്മാ; നല്ലതല്ലേ ആർക്കായാലും ഒരു രാഷ്ട്രീയം വേണം- വൈറൽ കുറിപ്പ്

ഇടുക്കി: ഇടുക്കിയിൽ നിന്നുള്ള യാത്രക്കിടയിൽ ഭക്ഷണം കഴിക്കാൻ കയറിയ കടയും അവിടെയുള്ള ആളുകളെയും പറ്റി ഫേസ്ബുക്കിൽ പങ്ക് വെച്ചിരിക്കുകയാണ് സാദിഖലി ശിഹാബ് തങ്ങൾ. പീരുമേട്ടിൽ നിന്നും പള്ളി ഉദ്ഘാടനം കഴിഞ്ഞ മടങ്ങവെയാണ് ആദ്യം കണ്ട കടയിൽ ഭക്ഷണം കഴിക്കാൻ കയറിയത്. തൻറെ കൈപിടിച്ച് താൻ സിപിഎമ്മാണെന്ന് കടക്കാരൻ പറഞ്ഞതും സാദിഖലി ശിഹാബ് തങ്ങൾ പോസ്റ്റിൽ പറയുന്നു.

പോസ്റ്റിൻറെ പൂർണ രൂപം ഇങ്ങനെ

പീരുമേട്ടിൽ ഇന്നലെ പള്ളി ഉൽഘാടനമുണ്ടായിരുന്നു.
രാത്രിവൈകിയതിനാൽ ഇന്ന് മടക്കയാത്ര.
വളവും തിരിവും പിന്നിടുന്ന ഹൈറേഞ്ച് റോഡുകൾ.
ഇരുവശവും വനം പ്രദേശം.
കടകളും മറ്റും കുറവ്.
ഉച്ചക്ക് രണ്ടരയോടെ താഴ്‌വാരത്തെത്തി.
വെള്ളച്ചാട്ടവും അരുവിയുമുള്ള സ്ഥലം.അവിടെ ചെറിയൊരു കടകണ്ടു.

വിശപ്പുണ്ടായിരുന്നതിനാൽ വേഗമിറങ്ങി.ഞാനും സുഹൃത്ത് വി.ഇ..ഗഫൂറും ഡ്രൈവറും ഉള്ളിലേക്ക് കയറി.
"കഞ്ഞിയൊണ്ടു,മോരും പയറുപ്പേരി പപ്പടവുമൊണ്ട്"കടയിലെ സ്ത്രീ ഞങ്ങളോടായി പറഞ്ഞു.
കഞ്ഞിയും മോരുമെന്നു കേട്ടപ്പോൾ  വിശപ്പ് ഇരട്ടിച്ചപോലായി.
തൊട്ടടുത്ത വെളച്ചാട്ടത്തിലെ ശബ്ദവും ആസ്വദിച്ചു ഞങ്ങൾ കഞ്ഞി കുടിച്ചുതീർത്തു.
പുറത്തിറങ്ങി കൈകഴുകി തിരിച്ചു വന്നപ്പോൾ
കടക്കാരനും പുറത്തുവന്നു.
"ആദ്യം മനസ്സിലായില്ലാട്ടോ,സന്തോഷായി കണ്ടതിലും ഞങ്ങളെ കഞ്ഞികുടിച്ചതിലും,പിന്നാ ഞാനും ഒരു രാഷ്ട്രീയക്കാരനാട്ടോ,എന്റെ കൈപിടിച്ചു സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു"ഞാൻ സി.പി.എമ്മാ,എന്ന്. 
അത് നല്ലതല്ലേ ആർക്കായാലും ഒരു രാഷ്ട്രീയം വേണം,നമ്മൾ കേരളക്കാരല്ലേ ഞാനും പറഞ്ഞു.
ഗ്രാമീണതയുടെ നിഷകളങ്കതയും കുലീനതയുമായിരുന്നു അയാളുടെയും കുടുബിനിയുടെയും മുഖത്ത്.
അപ്പോഴും പ്രകൃതിക്കു ഇക്കിളിയിട്ട് പൊട്ടിച്ചിരിച്ചും തിമർത്തും കടക്കു പിന്നിൽ വെള്ളം ചാടിക്കൊണ്ടിരുന്നു.
ഞങ്ങൾ ഫോട്ടോയെടുത്തു പിരിഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News