Mullarperiyam Baby Dam Issue : മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു; ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കുമെന്ന് മന്ത്രി

 ഈ നടപടിയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ (Forest Minister AK Saseendran) പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Nov 7, 2021, 03:17 PM IST
  • ഈ നടപടിയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ (Forest Minister AK Saseendran) പറഞ്ഞു.
  • മാത്രമല്ല ഉടൻ തന്നെ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
  • ഈ വിഷയം ഉദ്യോഗസ്ഥർ സർക്കാരുമായി ആലോചിച്ചിട്ടില്ലെന്നാണ് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ വാത സമ്മേളനത്തിൽ പറഞ്ഞത്.
  • മാത്രമല്ല വിഷയത്തിൽ അടിയന്തര റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Mullarperiyam Baby Dam Issue : മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു; ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കുമെന്ന് മന്ത്രി

Idukki : മുല്ലപ്പെരിയാർ (Mullaperiyar) ബേബി ഡാമിന് (Baby Dam) സമീപമുള്ള 15 മരങ്ങൾ മുറിക്കാൻ തമിഴ്നാട് സർക്കാരിന്  അനുമതി നൽകികൊണ്ടുള്ള ഉത്തരവ് സർക്കാർ (GOvernment) മരവിപ്പിച്ചു. ഈ നടപടിയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ (Forest Minister AK Saseendran) പറഞ്ഞു. മാത്രമല്ല ഉടൻ തന്നെ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഈ വിഷയം ഉദ്യോഗസ്ഥർ സർക്കാരുമായി ആലോചിച്ചിട്ടില്ലെന്നാണ് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ വാത സമ്മേളനത്തിൽ   പറഞ്ഞത്. മാത്രമല്ല വിഷയത്തിൽ അടിയന്തര  റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിഷയത്തിൽ   ഉദ്യോഗസ്ഥർ  തീരുമാനം എടുത്തതെന്നും, എന്നാൽ സർക്കാരുമായി കൂടിയാലോചിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും മെഹ്രി പറഞ്ഞു.

ALSO READ: Mullaperiyar | മുല്ലപ്പെരിയാറിൽ കേരളത്തിന് വൻ വീഴ്ച; ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകിയത് വനംമന്ത്രിയറിയാതെ

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേരളത്തിന് നന്ദിയറിയിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയതോടെയാണ് മരംമുറിക്ക് കേരളം അനുമതി നൽകിയെന്ന വിവരം പുറത്ത് വന്നത്. ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്  ബെന്നിച്ചൻ തോമസാണ് അനുമതി നൽകിയതെന്നാണ് ഉത്തരവിലുള്ളത്.

ALSO READ: Mullaperiyar | മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എഐഎഡിഎംകെ; ഡിഎംകെയെ വിമർശിച്ച് പനീർസെൽവം

 

തമിഴ്നാടിന്റെ ആവശ്യം അം​ഗീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കത്തയച്ചു. കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധം ശക്തമാകാൻ തീരുമാനം സഹായിക്കുമെന്ന് സ്റ്റാലിൻ കത്തിൽ പറയുന്നു. ബേബി ഡാമും എർത്ത് ഡാമും ബലപ്പെടുത്താനുള്ള തടസ്സം ഇതോടെ നീങ്ങിയെന്നും സ്റ്റാലിൻ പറഞ്ഞു.

ALSO READ: Mullaperiyar dam | മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138.50 അടിയായി കുറഞ്ഞു; ഏഴ് ഷട്ടറുകൾ അടച്ചു

 

ബേബി ഡാം ബലപ്പെടുത്തി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ സന്ദർശിച്ചതിന് ശേഷം വ്യക്തമാക്കിയിരുന്നു. എന്നാൽ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കുന്നതിന് കേരളത്തിന്റെ അനുമതി ആവശ്യമാണെന്നായിരുന്നു തമിഴ്നാട് മന്ത്രി വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News