CM Pinarayi Vijayan on Mullaperiyar: മുല്ലപ്പെരിയാറിൽ മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ട്; മുഖ്യമന്ത്രി പിണറായി വിജയന്‍

അണക്കെട്ടിലെ ജലനിരപ്പ് കൃത്യമായി വിലയിരുത്തി മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Nov 3, 2021, 07:03 PM IST
  • തമിഴ്നാട് ജലസേചന മന്ത്രി ദുരൈ മുരുകന്‍ വെള്ളിയാഴ്ച അണക്കെട്ട് സന്ദര്‍ശിക്കും.
  • ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് പിണറായി വിജയന്‍.
  • ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാറിലെ അഞ്ച് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി.
CM Pinarayi Vijayan on Mullaperiyar: മുല്ലപ്പെരിയാറിൽ മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ട്; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullaperiyar Dam) ജലനിരപ്പ് സംബന്ധിച്ചുള്ള ചോ​ദ്യങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). അണക്കെട്ടിലെ ജലനിരപ്പ് കൃത്യമായി വിലയിരുത്തി മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുൻ മന്ത്രി ടിപി രാമകൃഷ്ണന്റെ (TP Ramakrishnan) ചോദ്യത്തിന് നിയമസഭയിൽ (Kerala Assembly) മറുപടി പറയുകയായിരുന്നു അദ്ദേഹം. 

അതിനിടെ സ്ഥിതി​ഗതികൾ വിലയിരുത്താൻ തമിഴ്നാട് ജലസേചന മന്ത്രി ദുരൈ മുരുകന്‍ വെള്ളിയാഴ്ച അണക്കെട്ട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ഒക്ടോബര്‍ 24 ന് കത്തയിച്ചിരുന്നുവെന്നും മുല്ലപെരിയാറില്‍ ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മറുപടി കത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു.

Also Read: Mullaperiyar Dam : മുല്ലപ്പെരിയാർ ഡാം മറ്റെന്നാൾ രാവിലെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

അതേസമയം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാറിലെ അഞ്ച് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ഇതോടെ അണക്കെട്ടില്‍ തുറന്ന ഷട്ടറുകളുടെ എണ്ണം ആറായി. ഷട്ടറുകള്‍ 60 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 3,005 ഘനയടി വെള്ളമാണ് പുറത്തേക്ക് വിടുന്നത്. 138.95 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. രാത്രി ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. 

Also Read: Mullaperiyar Dam Issue | മുല്ലപ്പെരിയാർ പ്രശ്നം ചർച്ച ചെയ്യാൻ പിണറായി വിജയനും എം.കെ സ്റ്റാലിനും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു

ഇതിനിടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ (Bay of Bengal) രൂപം കൊണ്ട ന്യൂനമർദ്ദം (Depression) അറബിക്കടലിലേക്ക് (Arabian Sea) എത്തി. അതിന്റെ ഫലമായി കേരളത്തിൽ നവംബർ ഏഴ് വരെ ഇടി മിന്നലോട് കൂടിയ  മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. ഇന്നും നാളെയും  ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News