തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതികളാണ് ഇത്തരം തർക്കങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടാക്കേണ്ടത്.
മുല്ലപ്പെരിയാർ അണക്കെട്ട് പഴയതാണെന്നും പുതിയത് പണിയാർ സർക്കാരിനെ അറിയിച്ചെന്നും ഗവർണർ പറഞ്ഞു. തമിഴ്നാടുമായുള്ള ചർച്ചയിൽ പ്രതീക്ഷ ചൂണ്ടിക്കാണിച്ച ഗവർണർ പുതിയ അണക്കെട്ടെന്ന നിലപാടി ഉറച്ചു.
നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.6 അടിയിലേക്ക് എത്തിയിരിക്കുകയാണ്. ഇത് 138-ലേക്ക് എത്തിയാൽ കേരളത്തിന് രണ്ടാമത്തെ മുന്നറിയിപ്പ് നൽകും. വിഷയത്തിൽ ഇന്ന് മൂന്ന് മണിക്ക് അടിയന്തിരതല യോഗം ചേരും. തമിഴ്നാടും ഇതിൽ പങ്കെടുക്കുമെന്നാണ് സൂചന.
ഇന്നലെ മുല്ലപ്പെരിയാർ വിഷയത്തിൽ പൊതു താത്പര്യ ഹർജി പരിഗണിച്ച സുപ്രീം കോടതി കേരളത്തിനോട് നിലപാട് വ്യക്ചതമാക്കാൻ ആവശ്യപ്പെട്ടിരുന്നു. 139 അടിയിൽ ജലനിരപ്പ് നിലനിർത്തണമെന്ന കേരളത്തിൻറെ ആവശ്യത്തോട് തമിഴ്നാട് അനുകൂല നിലപാടല്ല പുലർത്തുന്നത്.
Also Read: Mullaperiyar Decommissioning| എന്താണ് ഡാമുകളുടെ ഡീ കമ്മീഷനിങ്ങ്? മുല്ലപ്പെരിയാറിൽ ഇതെന്തിനാണ്?
ഇത്തരത്തിൽ വെള്ളം നിലനിർത്താൻ തക്കവണ്ണമുള്ള അടിയന്തിര സാഹചര്യം ഇല്ലെന്നാണ് തമിഴ്നാട് വ്യക്തമാക്കുന്നത്. ഏതാണ്ട് 1500 കോടി എസ്റ്റിമേറ്റാണ് പുതിയ അണക്കെട്ടിന് സർക്കാർ കണക്കാക്കുന്ന നിർമ്മാണ ചിലവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...