ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ ജൂണ്‍ 15ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്‌

ഡീസല്‍ വാഹനങ്ങളുടെ നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ പതിനഞ്ചിന് സംസ്ഥാനത്ത് മോട്ടോര്‍വാഹന പണിമുടക്ക് നടത്തും. ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചാണ് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ പത്ത് വര്‍ഷത്തിലധികം പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ വിലക്കണം എന്നാവശ്യപ്പെട്ടുളള ഉത്തരവിറക്കിയത്. 

Last Updated : May 30, 2016, 03:21 PM IST
ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ ജൂണ്‍ 15ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്‌

 കൊച്ചി: ഡീസല്‍ വാഹനങ്ങളുടെ നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ പതിനഞ്ചിന് സംസ്ഥാനത്ത് മോട്ടോര്‍വാഹന പണിമുടക്ക് നടത്തും. ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചാണ് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ പത്ത് വര്‍ഷത്തിലധികം പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ വിലക്കണം എന്നാവശ്യപ്പെട്ടുളള ഉത്തരവിറക്കിയത്. 

ഒരു മാസത്തെ കാലാവധിയാണ് സര്‍ക്കാരിന് ഇതിനായി അനുവദിച്ചതും. 2000 സിസിയില് കൂടുതലുളള പുതിയ ഡീസല്‍ വാഹനങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.തമിഴ്‌നാട്ടില്‍ നിന്നുളള ചരക്കുലോറികളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

 

 

Trending News