ഡീസൽ വാഹനങ്ങൾക്കുള്ള നിയന്ത്രണം: ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിന് ഹൈ കോടതി സ്റ്റേ

10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിന് 2 മാസത്തേക്ക് ഉത്തരവിന് ഹൈ കോടതി സ്റ്റേ. വസ്തുതകള്‍ പഠിക്കാതെയാണ് ട്രൈബ്യൂണലിന്‍റെ വിധിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിപ്പോൺ ടൊയോട്ട സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് പി.ബി.സുരേഷ്കുമാറിന്റേതാണ് ഉത്തരവ്.

Last Updated : Jun 10, 2016, 05:41 PM IST
 ഡീസൽ വാഹനങ്ങൾക്കുള്ള നിയന്ത്രണം: ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിന് ഹൈ കോടതി സ്റ്റേ

കൊച്ചി: 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിന് 2 മാസത്തേക്ക് ഉത്തരവിന് ഹൈ കോടതി സ്റ്റേ. വസ്തുതകള്‍ പഠിക്കാതെയാണ് ട്രൈബ്യൂണലിന്‍റെ വിധിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിപ്പോൺ ടൊയോട്ട സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് പി.ബി.സുരേഷ്കുമാറിന്റേതാണ് ഉത്തരവ്.

10 വര്‍ഷിത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഓടിക്കുന്നത് നിര്‍ത്തലാക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ വിലക്ക്  തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ നഗരങ്ങളിൽ ലൈറ്റ്, ഹെവി വാഹനങ്ങൾക്കു ബാധകമാകും. സംസ്ഥാനമൊട്ടാകെ പൊതുഗതാഗത, തദ്ദേശസ്ഥാപന വാഹനങ്ങളല്ലാതെ 2000 സിസിക്കുമുകളിലുള്ള പുതിയ ഡീസൽ വാഹനങ്ങൾക്കും സർക്കാർ റജിസ്റ്ററെഷന്‍ 

നൽകരുതെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിർദേശിച്ചിരുന്നു. കൂടാതെ ഈ ഉത്തരവ് നിലവില്‍ കൊണ്ടുവരാന്‍ കേരളത്തിന് ഒരു മാസം അനുവദിച്ചിരുന്നു.ഉത്തരവിനെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. വാഹന വിപണിയെയും ഉപയോക്താക്കളെയും ബാധിക്കുന്നതാണ് ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ പോകാൻ തീരുമാനിച്ചിരുന്നത്. വാഹന വിപണിയെ പ്രതികൂലമായി ബാധിക്കുന്ന വിധിക്കു മുമ്പ് സംസ്ഥാനത്തിന്റെ ഭാഗം കേട്ടിട്ടില്ല.

Trending News