തിരുവനന്തപുരം: Kerala Rain Alert: സംസ്ഥാനത്ത് കാലവർഷമെത്തി. ജൂൺ ഒന്നിന് എത്തേണ്ട കാലവർഷം രണ്ടു ദിവസം മുന്നേ എത്തിയിരിക്കുകയാണ്. ആദ്യം ഈ മാസം 27 ന് കാലവർഷം എത്തിയേക്കും എന്നായിരുന്നു പ്രവചനം.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം pic.twitter.com/zSv2n9X2IF
— Kerala State Disaster Management Authority (@KeralaSDMA) May 29, 2022
10 വർഷത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ജൂൺ ഒന്നിന് മുൻപ് കാലവർഷം എത്തുന്നത്. തുടക്കത്തിൽ വലിയ മഴയൊന്നും ഉണ്ടാകില്ലെന്നും എന്നാൽ ജൂൺ പകുതിയോടെ മഴ ശക്തമാകും എന്നുമാണ് റിപ്പോർട്ട്. വരുന്ന നാലു ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജൂൺ ഒന്നുവരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Also Read: Thrikkakara By-election: തൃക്കാക്കരയിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്
കനത്ത മഴ ഉണ്ടായേക്കും എന്ന റിപ്പോർട്ടിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള തീരത്ത് നിന്ന് ഇന്നും (29-05-2022) നാളെയും (30-05-2022) മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. pic.twitter.com/KshiId69zh
— Kerala State Disaster Management Authority (@KeralaSDMA) May 29, 2022
കേരള ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് കടലിൽ പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...