Monkeypox New Case: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

Monkeypox Kerala New Case : മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. 35 വയസ്സുക്കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 22, 2022, 01:48 PM IST
  • മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. 35 വയസ്സുക്കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്.
  • ഈ മാസം 6ന് യുഎ.ഇയില്‍ നിന്ന് എത്തിയതായിരുന്നു രോഗബാധിതൻ. ജൂലൈ 13 നാണ് രോഗിയിൽ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്.
  • പനിയായിരുന്നു ആദ്യം ഉണ്ടായത് തുടർന്ന് ജൂലൈ 15 ന് ശരീരത്തില്‍ പാടുകള്‍ കാണുകയായിരുന്നു.
Monkeypox New Case: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. 35 വയസ്സുക്കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്.  ഈ മാസം 6ന് യുഎ.ഇയില്‍ നിന്ന് എത്തിയതായിരുന്നു രോഗബാധിതൻ. ജൂലൈ 13 നാണ് രോഗിയിൽ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. പനിയായിരുന്നു ആദ്യം ഉണ്ടായത് തുടർന്ന് ജൂലൈ 15 ന് ശരീരത്തില്‍ പാടുകള്‍ കാണുകയായിരുന്നു. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ 3 പേര്‍ക്കാണ് സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. രോഗ ബാധിതരുടെ  ആരോഗ്യനില തൃപ്തികരമായി തുടരുന്നു.

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഐസൊലേഷന്‍, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍. എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. പിന്തുടരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ രോഗബാധിത രാജ്യങ്ങളില്‍ പോയിട്ടുള്ള ഏത് പ്രായത്തിലുള്ള വ്യക്തിയാണെങ്കിലും ശരീരത്തില്‍ ചുവന്ന പാടുകളോടൊപ്പം, പനി, തലവേദന, ശരീരവേദന, തളര്‍ച്ച തുടങ്ങിയ ഒന്നോ അതിലധികമോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മങ്കിപോക്‌സാണെന്ന് സംശയിക്കണമെന്നും അറിയിച്ചിട്ടുണ്ട്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ പിപിഇ കിറ്റിടാതെ ഇടപെടുക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഇവര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ് വരുന്നത്. 

ALSO READ: Monkeypox Kerala: മങ്കിപോക്‌സ് ഐസൊലേഷനും ചികിത്സയ്ക്കുമുള്ള മാർ​ഗനിർദേശങ്ങൾ പുറത്തിറക്കിയതായി മന്ത്രി വീണാ ജോര്‍ജ്

പിസിആര്‍ പരിശോധനയിലൂടെയാണ് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നത്. മങ്കിപോക്‌സ് ബാധിച്ചതായി സംശയിക്കുന്നതും സാധ്യതയുള്ളതുമായ കേസുകള്‍ വെവ്വേറെയായി ഐസൊലേഷനില്‍ മാത്രം ചികിത്സിക്കുക. രോഗിയെ ഐസൊലേറ്റ് ചെയ്ത ശേഷം ജില്ലാ സര്‍വൈലന്‍സ് ഓഫീസറെ (ഡിഎസ്ഒ) ഉടന്‍ അറിയിക്കണം. ഇതോടൊപ്പം എന്‍ഐവി പ്രോട്ടോക്കോള്‍ അനുസരിച്ച് സാമ്പിളുകള്‍ ശേഖരിക്കണം. ശേഖരിക്കുന്ന സാമ്പിളുകള്‍ ലാബില്‍ അയയ്ക്കാനുള്ള ചുമതല ഡിഎസ്ഒയ്ക്കായിരിക്കും. ഐസൊലേഷന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികളെ അവര്‍ ആവശ്യപ്പെട്ടാല്‍ മാത്രം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യണം. ഐസൊലേഷന്‍ സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമേ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാവൂയെന്നും നിർദ്ദേശമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News