തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ഫോണും സമൂഹമാധ്യമങ്ങളും വിലക്കി ഉത്തരവ്.
പ്രവൃത്തി സമയങ്ങളില്‍ അദ്ധ്യാപകര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറലാണ് ഉത്തരവിറക്കിയത്.
സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗം വിലക്കിക്കൊണ്ട് നേരത്തെ തന്നെ ഉത്തരവ് നിലവിലുണ്ട്. പൊതു വിദ്യാഭ്യാസവകുപ്പാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നത്. എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതിനാലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരില്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
പ്രവൃത്തിസമയങ്ങളില്‍ അദ്ധ്യാപകര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതു കാര്യക്ഷമതയെ ബാധിക്കുന്നതായും ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ പ്രഥമാദ്ധ്യാപകര്‍ ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
വിദ്യാർഥികൾ മൊബൈൽഫോൺ ഉപയോഗിക്കാൻ പാടില്ലെന്നു നിർദ്ദേശിക്കുന്ന ഇതേ സർക്കുലറിൽ തന്നെയാണ് ക്ലാസ് സമയത്ത് അദ്ധ്യാപകര്‍ വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും നിർദ്ദേശിച്ചിരിക്കുന്നത്.