കുമാരപുരത്തിന്റെ സഞ്ചരിക്കുന്ന വായനശാല; അതാണ് സുകുമാരൻ ചേട്ടൻ

ദിവസവും ഏകദേശം 15 കിലോമീറ്ററോളം തന്റെ പുസ്തക സഞ്ചിയുമായി നടക്കും. ഉച്ചഭക്ഷണം കയ്യിൽ കരുതി ഏതെങ്കിലും വീട്ടിൽ വച്ച് കഴിക്കും. പുസ്തകങ്ങൾ ആളുകൾക്ക് നൽകിയും നേരത്തെ നൽകിയവ വായനക്കാരിൽ നിന്ന് തിരികെ വാങ്ങിയും വൈകുന്നേരം 4 മണിയോടെ തിരികെ ലൈബ്രറിയിൽ എത്തും. കഴിഞ്ഞ 42 വർഷമായി സുകുമാരൻ എന്ന ഗ്രന്ഥശാലാ പ്രവർത്തകന്റെ ദിനചര്യ ഇങ്ങനെയാണ്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 1, 2022, 10:10 PM IST
  • കരുവാറ്റ തെക്ക് കുമാരപുരം പബ്ലിക് ലൈബ്രറിയിലെ ലൈബ്രറേറിയനാണ് പി സുകുമാരൻ എന്ന സുകുമാരൻ ചേട്ടൻ.
  • 1980 ലാണ് വീടുകളിൽ പുസ്തകം എത്തിക്കാൻ ലൈബ്രറി കമ്മിറ്റി സുകുമാരനെ എലിപ്പിച്ചത്.
  • ഇതുകൊണ്ട് തന്നെ നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ഈ കാലയളവിൽ സുകുമാരൻ ചേട്ടനെ തേടിയെത്തി.
കുമാരപുരത്തിന്റെ സഞ്ചരിക്കുന്ന വായനശാല; അതാണ് സുകുമാരൻ ചേട്ടൻ

ആലപ്പുഴ: വായനയുടെ വളർച്ചയ്ക്കായി ഇരുകൈകളിലും പുസ്തകങ്ങൾ നിറച്ച തോൾസഞ്ചിയുമായി നാട്ടുവഴികളിലൂടെ നടന്നു നീങ്ങുന്ന ഒരാളുണ്ട് ഹരിപ്പാട് കരുവാറ്റയിൽ. കുമാരപുരത്തുകാരുടെ സ്വന്തം സുകുമാരൻ ചേട്ടൻ. ഇടവേളകളില്ലാതെ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വായന ലോകത്ത് നിശബ്ദ വിപ്ലവം നയിക്കുന്ന സുകുമാരന്റെ ജീവിതം എപ്പോഴും പുസ്തകങ്ങൾക്കൊപ്പമാണ്.

കരുവാറ്റ തെക്ക് കുമാരപുരം പബ്ലിക് ലൈബ്രറിയിലെ ലൈബ്രറേറിയനാണ് പി സുകുമാരൻ എന്ന സുകുമാരൻ ചേട്ടൻ. എന്നും രാവിലെ 7:30ക്ക് ലൈബ്രറിയിൽ എത്തുന്ന ഇദ്ദേഹം 10:30യോടെ തന്റെ വായനക്കാർക്ക് വേണ്ട പ്രിയപ്പെട്ട പുസ്തകങ്ങളുമായി ഇറങ്ങുകയായി. ഇരുകൈകളിലും പുസ്തകങ്ങൾ നിറച്ച സഞ്ചിയുമായി രാവിലെ മുതൽ വീടുകൾ കയറി തുടങ്ങും. 

Read Also: സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചതിനെതിരെ പ്രക്ഷോഭവുമായി ഡോക്ടർമാർ

ദിവസവും ഏകദേശം 15 കിലോമീറ്ററോളം തന്റെ പുസ്തക സഞ്ചിയുമായി നടക്കും. ഉച്ചഭക്ഷണം കയ്യിൽ കരുതി ഏതെങ്കിലും വീട്ടിൽ വച്ച് കഴിക്കും. പുസ്തകങ്ങൾ ആളുകൾക്ക് നൽകിയും നേരത്തെ നൽകിയവ വായനക്കാരിൽ നിന്ന് തിരികെ വാങ്ങിയും വൈകുന്നേരം 4 മണിയോടെ തിരികെ ലൈബ്രറിയിൽ എത്തും. കഴിഞ്ഞ 42 വർഷമായി സുകുമാരൻ എന്ന ഗ്രന്ഥശാലാ പ്രവർത്തകന്റെ ദിനചര്യ ഇങ്ങനെയാണ്.

1980 ലാണ് വീടുകളിൽ പുസ്തകം എത്തിക്കാൻ ലൈബ്രറി കമ്മിറ്റി സുകുമാരനെ എലിപ്പിച്ചത്. ഇന്നും തികഞ്ഞ ആത്മനിർവൃതിയോടെയാണ് ഇദ്ദേഹം തന്റെ ജോലി ചെയ്യുന്നത്. ഏറെയും അന്യമാകുന്ന ഈ ഡിജിറ്റൽ കാലത്തും വായനയുടെ വാദായനങ്ങൾ തുറന്ന് നൽകുക വഴി വൈജ്ഞാനിക ലോകത്ത് വേറിട്ട വിപ്ലവമാണ് സുകുമാരൻ ചേട്ടൻ സൃഷ്ടിക്കുന്നത്. 

Read Also: പിസി ജോർജിന്റെ അറസ്റ്റ്: അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം: കെ.സുരേന്ദ്രൻ

ഇതുകൊണ്ട് തന്നെ നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ഈ കാലയളവിൽ സുകുമാരൻ ചേട്ടനെ തേടിയെത്തി. പുസ്തകങ്ങളുമായി വിശേഷങ്ങൾ പറയാനെത്തുന്ന സുകുമാരൻ ചേട്ടന്റെ വരവിനായി കാത്തിരിക്കാൻ ഇപ്പോൾ ഒരു നാടാകെയുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News