Belur Makhna: പിടിതരാതെ ആളെക്കൊല്ലി കാട്ടാന; 11-ാം ദിവസവും ഫലം കാണാതെ ദൗത്യം

Mission Belur Makhna: ഇന്ന് വൈകുന്നേരം ആറരയോടെ വയനാട്ടിലെത്തുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടമായവരുടെ ബന്ധുക്കളെ കാണും. 

Written by - Zee Malayalam News Desk | Last Updated : Feb 21, 2024, 05:13 PM IST
  • ചെക്പോസ്റ്റ് കടന്ന ദൗത്യ സംഘത്തെ കർണാടക സംഘം തടഞ്ഞു.
  • ബേഗൂർ റേഞ്ച് ഓഫീസർ അടക്കമുള്ളവരെയാണ് തടഞ്ഞത്.
  • കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ഇന്ന് വയനാട്ടിലെത്തും.
Belur Makhna: പിടിതരാതെ ആളെക്കൊല്ലി കാട്ടാന; 11-ാം ദിവസവും ഫലം കാണാതെ ദൗത്യം

കൽപ്പറ്റ: വയനാട്ടിലെ ആളെ കൊല്ലി കാട്ടാനയെ പിടികൂടാനുള്ള ശ്രമം പതിനൊന്നാം ദിനത്തിലും ഫലം കാണാതെ തുടരുന്നു. ഇതിനിടെ ദൗത്യത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഇന്നലെ മന്ത്രിതല സംഘം വയനാട് സന്ദർശിച്ചതിന് പിന്നാലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയും ഇന്ന് വയനാട്ടിലെത്തും. 

ബേലൂർ മഗ്നയുടെ സഞ്ചാരം അതിർത്തി കടന്നായതിനാൽ സംസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഇല്ലാതിരിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. ആനയെ പിടികൂടാൻ ഇതുവരെ ദൗത്യ സംഘത്തിന് കഴിയാതിരുന്ന പശ്ചാത്തലത്തിലാണ് ദൗത്യത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ഹൈക്കോടതി നിർദേശം നൽകിയത്. 

 ALSO READ: എന്ത് കൊടുത്ത് കോട്ടയം നേടും? കേരള കോൺഗ്രസുകൾ നേർക്ക് നേർ മത്സരിക്കുന്ന മണ്ഡലം

ഇതിനിടെ, കഴിഞ്ഞ ദിവസം തിരച്ചിലിനായി ചെക്പോസ്റ്റ് കടന്ന ദൗത്യ സംഘത്തെ കർണാടക സംഘം തടഞ്ഞു. തിങ്കളാഴ്ച രാത്രി 10 മണിയോടെ ബേഗൂർ റേഞ്ച് ഓഫീസർ അടക്കമുള്ളവരെയാണ് തടഞ്ഞത്. ഇതിനു പിന്നാലെ പുഴ മുറിച്ചു കടന്ന ആന വയനാട്ടിലെ പെരിക്കല്ലൂർ ജനവാസ കേന്ദ്രത്തിലെത്തിയിരുന്നു. 

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ഇന്ന് വയനാട്ടിലെത്തും. വൈകുന്നേരം ആറരയോടെ എത്തുന്ന മന്ത്രി ഭൂപേന്ദ്ര യാദവ്, രാത്രി വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടമായവരുടെ ബന്ധുക്കളെ കാണും. നാളെ രാവിലെ കലക്ടറേറ്റിൽ ജില്ലാ ഭരണകൂടവും വനം വകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിക്കുന്ന ഉന്നതതല യോഗവും മന്ത്രിയുടെ അധ്യക്ഷതയിൽ ചേരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News